ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരക്കിലാണ്; കളത്തിനകത്തും പുറത്തും റെക്കോര്‍ഡുകള്‍ മറികടക്കുകയാണ് 

സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വ്യക്തിയായി റൊണാള്‍ഡോ മാറി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരക്കിലാണ്; കളത്തിനകത്തും പുറത്തും റെക്കോര്‍ഡുകള്‍ മറികടക്കുകയാണ് 

പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ മൈതാനത്തെ റെക്കോര്‍ഡുകളുടെ കൂട്ടുകാരനാണ്. കളത്തിന് പുറത്ത് ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡിട്ടിരിക്കുകയാണ് ക്രിസ്റ്റിയാനോ. 

സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വ്യക്തിയായി റൊണാള്‍ഡോ മാറി. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവോഴ്‌സ് എന്ന റെക്കോര്‍ഡിലാണ് റൊണാള്‍ഡോ എത്തിയിരിക്കുന്നത്. അമേരിക്കന്‍ ഗായികയും നടിയുമായ സെലീന ഗോമസ് ആയിരുന്നു ഇതുവരെ ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന വ്യക്തി. ഏറെ നാളായി സെലീന കൈവശം വച്ച റെക്കോര്‍ഡാണ് സൂപ്പര്‍ താരം സ്വന്തം പേരിലേക്ക് മാറ്റിയത്. 2016 മുതല്‍ സെലീന തന്നെ ആയിരുന്നു ഇന്‍സ്റ്റയില്‍ ഒന്നാമത്. 

144,321,580 പേരാണ് ക്രിസ്റ്റ്യാനോയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. 144,313,647 പേരാണ് സെലീന ഗോമസിനെ ഫോളോ ചെയ്യുന്നത്. റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ കരുത്തരായ യുവന്റസിലേക്ക് ചേക്കേറിയതോടെ സോഷ്യല്‍ മീഡിയയില്‍ ക്രിസ്റ്റിയാനോയുടെ പിന്തുണ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. 

പോപ് താരം അരിയന ഗ്രാന്‍ഡ് മൂന്നാം സ്ഥാനത്തും റിയാലിറ്റി ടെലിവിഷന്‍ താരം കിം കര്‍ദഷിയാന്‍ നാലാം സ്ഥാനത്തുമുണ്ട്. പിഎസ്ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറാണ് അഞ്ചാം സ്ഥാനത്തുള്ളത്. ക്രിസ്റ്റ്യാനോ കഴിഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായിക താരവും നെയ്മറാണ്. 104 മില്ല്യണ്‍ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസിയെ 100 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com