ഹൃദ്രോഗമുള്ളവര്‍ കളി കാണേണ്ടെന്നായിരുന്നു മുന്നറിയിപ്പ്; ഇപ്പോള്‍ ആരാധകരുടെ മുഴുവന്‍ ഹൃദയം തകര്‍ത്ത് ബെക്കര്‍

ഹൃദ്രോഗമുള്ളവര്‍ കളി കാണേണ്ടെന്നായിരുന്നു മുന്നറിയിപ്പ്; ഇപ്പോള്‍ ആരാധകരുടെ മുഴുവന്‍ ഹൃദയം തകര്‍ത്ത് ബെക്കര്‍

1990/91 സീസണിന് ശേഷം ഇങ്ങനെയൊരു തുടക്കം ലിവര്‍പൂളിന് ആദ്യം. പക്ഷേ ജയിച്ചു മുന്നേറിയിട്ടും ലിവര്‍പൂളിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിറയുന്നത് സൂപ്പര്‍ ഗോളി ആലിസണ്‍ ബെക്കറാണ്

തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ചാണ് ലിവര്‍പൂള്‍ സീസണിന്റെ തുടക്കം ഗംഭീരമാക്കുന്നത്. 1990/91 സീസണിന് ശേഷം ഇങ്ങനെയൊരു തുടക്കം ലിവര്‍പൂളിന് ആദ്യം. പക്ഷേ ജയിച്ചു മുന്നേറിയിട്ടും ലിവര്‍പൂളിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിറയുന്നത് സൂപ്പര്‍ ഗോളി ആലിസണ്‍ ബെക്കറാണ്. അതും ആ ക്ലീന്‍ ഷീറ്റിനെ കുറിച്ചല്ല. നാലാം മത്സരത്തിലെ ആ പിഴവിനെ കുറിച്ച്...

ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരായ ബെക്കറിന്റെ ആ പിഴവ് അടുത്തെങ്ങും ഫുട്‌ബോള്‍ പ്രേമികള്‍ വിട്ടു കളയില്ല. ഹൃദ്രോഗമുള്ള ആരാധകര്‍ എന്റെ കളി കാണരുത് എന്ന മുന്നറിയിപ്പ് ലിവര്‍പൂളിന്റെ സൂപ്പര്‍ ഗോളി നല്‍കിയിരുന്നു. പക്ഷേ ആരാധകരുടെ മുഴുവന്‍ ഹൃദയം തകര്‍ത്തായിരുന്നു ബെക്കറിന്റെ ആ പിഴവ്..

എന്നില്‍ നിന്നും ഇത്തരം സാഹസങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കണം, ഇത്തരം റിസ്‌കുക്കള്‍ ഞാന്‍ എടുക്കും എന്ന് ബെക്കര്‍ ബ്രൈറ്റ്ടണിനെതിരായ മത്സരത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍ താരത്തെ കബളിപ്പിക്കാനുള്ള ശ്രമത്തിനിടെ ലെയ്‌സ്റ്റര്‍ സിറ്റിക്കെതിരെ ബെക്കര്‍ക്ക് പണി കിട്ടി. 

ലെയ്സ്റ്റര്‍ സിറ്റിക്കെതിരായ പിഴവില്‍ നിന്നും താന്‍ പഠിച്ചുവെന്ന് ബെക്കര്‍ പറയുന്നു. ബെക്കറിന്റെ പിഴവ് പ്രതീക്ഷിച്ചിരുന്നതാണെന്നായിരുന്നു ക്ലോപ്പിന്റെ പ്രതികരണം. ആ സമയം ലോകത്തെ ഒരു ഗോള്‍ കീപ്പറും ഡ്രിബിള്‍ ചെയ്യാന്‍ ശ്രമിക്കില്ല. പക്ഷേ ആലിസണ്‍ അവിടെ ശ്രമിച്ചു. ഫസ്റ്റ് ടച്ചില്‍ ആലിസണ്‍ ആ ബോള്‍ ക്ലിയര്‍ ചെയ്തിരുന്നു എങ്കില്‍ പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് ക്ലോപ്പ് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com