ഇങ്ങനെ വിക്കറ്റ് വീഴ്ത്തുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്, അത് മടിയല്ലട്ടോ എന്ന് കേഥാര്‍ ജാദവ്‌

ഇങ്ങനെ വിക്കറ്റുകള്‍ വീഴ്ത്തുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. അത് വെളിപ്പെടുത്തുകയാണ് ജാദവ് ഇപ്പോള്‍
ഇങ്ങനെ വിക്കറ്റ് വീഴ്ത്തുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്, അത് മടിയല്ലട്ടോ എന്ന് കേഥാര്‍ ജാദവ്‌

വിലപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്തുകയാണ് ഇന്ത്യയുടെ പാര്‍ട് ടൈം സ്പിന്നര്‍ കേഥാര്‍ ജാദവിന്റെ ഹോബി. ഇങ്ങനെ വിക്കറ്റുകള്‍ വീഴ്ത്തുന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. അത് വെളിപ്പെടുത്തുകയാണ് ജാദവ് ഇപ്പോള്‍. 

നെറ്റ്‌സില്‍ പന്തെറിയാന്‍ കേഥാര്‍ ജാദവിന് മടിയല്ല. നെറ്റ്‌സില്‍ പന്തെറിയാതിരിക്കുക എന്നതാണ് താരത്തിന്റെ ഈ വിക്കറ്റ് വേട്ടയ്ക്ക് പിന്നിലെ രഹസ്യം. നെറ്റ്‌സില്‍ കൂടുതല്‍ പന്തെറിഞ്ഞ് പരിശീലിച്ചാല്‍ തന്റെ ആ ടച്ച് അങ്ങ് പോകുമെന്നാണ് ജാദവ് പറയുന്നത്. 

കളിക്ക് മുന്‍പുള്ള പ്രാക്ടീസ് സെഷനില്‍ ഏതാനും ഓവര്‍ എറിയുക മാത്രമാണ് ഞാന്‍ ചെയ്യുക. നെറ്റ് സെഷനില്‍ ഞാന്‍ ബൗളിങ് കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ ഇപ്പോള്‍ ഉള്ളത് കൂടി പോകുമെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഞാന്‍ എന്റെ പരിധിക്കുള്ളില്‍ നില്‍ക്കുന്നു എന്ന് ജാദവ് പറയുന്നു. 

പരിക്കില്‍ നിന്നുമുള്ള തിരിച്ചു വരവ് പാക്കിസ്ഥാന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ജാദവ് ആഘോഷിച്ചത്. ധോനിയാണ് തന്നിലെ ബൗളറെ കണ്ടെത്തിയത് എന്നും ജാദവ് പറയുന്നു. 2016ലെ കീവീസിനെതിരായ മത്സരത്തിനിടെയായിരുന്നു ജാദവിലെ ബൗളരെ ധോനി പുറത്തു കൊണ്ടുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com