പരുക്ക്; ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ പുറത്ത്; ദീപക് ചഹര്‍, രവീന്ദ്ര ജഡേജ, സിദ്ധാര്‍ഥ് കൗള്‍ അകത്ത്

ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് പരുക്കിന്റെ പിടിയില്‍ പെട്ടത്. ഇവര്‍ക്ക് പകരം ദീപക് ചഹര്‍, രവീന്ദ്ര ജഡേജ, സിദ്ധാര്‍ഥ് കൗള്‍ എന്നിവരെ ടീമിലേക്ക് തിരഞ്ഞെടുത്തു
പരുക്ക്; ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ പുറത്ത്; ദീപക് ചഹര്‍, രവീന്ദ്ര ജഡേജ, സിദ്ധാര്‍ഥ് കൗള്‍ അകത്ത്

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യന്‍ ടീമിന് പരുക്ക് തലവേദന. പരുക്കേറ്റ് മൂന്ന് താരങ്ങള്‍ പുറത്തായി. ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് പരുക്കിന്റെ പിടിയില്‍ പെട്ടത്. ഇവര്‍ക്ക് പകരം ദീപക് ചഹര്‍, രവീന്ദ്ര ജഡേജ, സിദ്ധാര്‍ഥ് കൗള്‍ എന്നിവരെ ടീമിലേക്ക് തിരഞ്ഞെടുത്തു. 

പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ഹര്‍ദിക് പാണ്ഡ്യക്ക് പരുക്കേറ്റ് പുറത്ത് പോകേണ്ടി വന്നത്. താരത്തെ സ്‌ട്രോക്ച്ചറിലാണ് മൈതാനത്ത് നിന്ന് പുറത്തേക്കെത്തിച്ചത്. ലോവര്‍ ബാക്ക് ഇഞ്ച്വറിയാണ് താരത്തെ വലച്ചത്. പാണ്ഡ്യക്ക് പകരമാണ് ചഹറിനെ പരിഗണിച്ചത്.

അക്‌സര്‍ പട്ടേലിന് ഇടത് കൈവിരലിനേറ്റ പരുക്കാണ് തിരിച്ചടിയായി. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോള്‍ അക്‌സറിന് പരുക്കേറ്റത്. അക്‌സറിന് പകരമാണ് ജഡേജ ടീമിലെത്തുന്നത്. 

ഹോങ്കോങിനെതിരായ ആദ്യ മത്സരത്തിനിടെയാണ് ശാര്‍ദുല്‍ താക്കൂറിന് പരുക്കേറ്റത്. താരത്തിന്റെ വലത്തേ ഇടുപ്പിനാണ് പരുക്ക് പറ്റിയത്. സിദ്ധാര്‍ഥ് കൗളാണ് ശാര്‍ദുലിന്റെ പകരക്കാരന്‍. 

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് നില്‍ക്കുന്ന ഇന്ത്യ നാളെ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ഒരു വര്‍ഷത്തിലേറെയായി ഇന്ത്യക്കായി ഏകദിനം കളിക്കാത്ത ജഡേജയ്ക്ക് ടീമിലേക്കുള്ള മടങ്ങി വരവ് അപ്രതീക്ഷിതമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com