ക്രീസിലെ ഞങ്ങളുടെ സംസാരം ഇതൊക്കെയാണ്, രോഹിത്തും ധവാനും വെളിപ്പെടുത്തുന്നു

ക്രീസിലെ ഞങ്ങളുടെ സംസാരം ഇതൊക്കെയാണ്, രോഹിത്തും ധവാനും വെളിപ്പെടുത്തുന്നു

ഇന്ത്യ ആഗ്രഹിച്ചിരുന്ന വെടിക്കെട്ട് ഓപ്പണിങ്ങുമായി ആരാധകരെ ത്രില്ലടിപ്പിക്കുകയാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇപ്പോള്‍. പാക്കിസ്ഥാനെതിരെ 210 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയതിന് പിന്നാലെ തങ്ങളുടെ തകര്‍പ്പന്‍ കളിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍. 

ഞങ്ങള്‍ തമ്മില്‍ അധികം സംസാരിക്കാറില്ല. അത് തന്നെയാണ് പ്ലസ് പോയിന്റ്. ധവാന്റെ കളി ശൈലി എനിക്കറിയാം. ധവാനൊപ്പം ഒരുപാട് കളിച്ചിട്ടുണ്ട്. അതിനാല്‍ എങ്ങിനെ കളിക്കണം എന്നൊന്നും ഞാന്‍ ധവാനോട് പറയാറില്ല. ധവാന്റെ ഇഷ്ടം പോലെ ബാറ്റ് ചെയ്യാന്‍ വിടുകയാണ് പതിവ് എന്നാണ് രോഹിത് ശര്‍മ പറയുന്നത്. 

ആദ്യ അഞ്ച് ഓവറുകളില്‍ ക്രിക്കറ്റിനെ കുറിച്ച് മാത്രമാണ് സംസാരിക്കുക. അതിന് ശേഷം ഞങ്ങള്‍ സാധാരണ സംസാരിക്കുന്നത് പോലെ. പല കാര്യങ്ങള്‍ സംസാരിക്കും. എന്നാല്‍ എപ്പോള്‍ സിംഗിള്‍സ് എടുക്കണം, സ്‌ട്രൈക്ക് എങ്ങിനെ മാറണം എന്നെല്ലാം ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കും. ബിസിസിഐ ഷെയര്‍ ചെയ്ത വീഡിയോയില്‍ രോഹിത് പറയുന്നു.

ശാസ്ത്രിയാണ് രോഹിത്തിനോടും ധവാനോടും ചോദ്യങ്ങളുമായി എത്തുന്നത്. പാക്കിസ്ഥാനെതിരെ ഓപ്പണിങ്ങിന് ഇറങ്ങിയപ്പോള്‍, പാക്കിസ്ഥാന്റെ പേസ് അറ്റാക്കിങ് നിരയെ എങ്ങിനെ നേരിടണം എന്നായിരുന്നു ഞങ്ങള്‍ പദ്ധതിയിട്ടത്. ന്യൂബോളിന്റെ ഭീഷണി ഒഴിവാകാന്‍ 10-15 ഓവര്‍ വരെ ശ്രദ്ധയോടെ കളിക്കണം എന്ന് വ്യക്തമായിരുന്നു. അതിന് ശേഷം ഞങ്ങള്‍ ഞങ്ങളുടെ കമ്പനി ആസ്വദിക്കുകയായിരുന്നു. രോഹിത്ത് ആക്രമിച്ചു കളിച്ചപ്പോള്‍ ഞാന്‍ കുറച്ച് വിശ്രമിച്ചു. ഞാന്‍ ആക്രമിച്ചു കളിച്ചപ്പോള്‍ രോഹിത്തുമെന്നും ധവാന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com