ബം​​ഗ്ലാ കടുവകളുടെ വീര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ; ഏഷ്യാ കപ്പിൽ ഇന്ത്യ- ബം​​ഗ്ലാദേശ് ഫൈനൽ

പാക്കിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ് ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി
ബം​​ഗ്ലാ കടുവകളുടെ വീര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ; ഏഷ്യാ കപ്പിൽ ഇന്ത്യ- ബം​​ഗ്ലാദേശ് ഫൈനൽ

ദുബായ്: പാക്കിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ് ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി. നിര്‍ണായക പോരാട്ടത്തില്‍ 37 റണ്‍സിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ 239 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്റെ പോരാട്ടം 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സില്‍ അവസാനിച്ചു. 

240 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാക്കിസ്ഥാന് തു​ട​ക്ക​ത്തി​ൽ ത​ന്നെ പി​ഴ​ച്ചു. അ​വ​രു​ടെ ഓപ​ണ​റാ​യ ഫ​ഖ​ർ സ​ൽ​മാ​നെ ഒ​രു റ​ൺ​സി​ന് ന​ഷ്ട​മാ​യി. തു​ട​ർ​ന്നു ക​ള​ത്തി​ലെ​ത്തി​യ ബാ​ബ​ർ ആ​സ​മി​നും ഒ​രു റ​ൺ​സ് മാ​ത്ര​മാ​ണ് പാ​ക്കി​സ്ഥാ​നാ​യി സം​ഭാ​വ​ന ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. പാ​ക്കി​സ്ഥാ​നാ​യി അ​ഞ്ച് താ​ര​ങ്ങ​ൾ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ. ഓപണര്‍ ഇമാം ഉള്‍ ഹഖ് 83 റണ്‍സെടുത്ത് പൊരുതി നിന്നെങ്കിലും പിന്തുണയ്ക്കാനാളില്ലാതെ പോയത് പാക്കിസ്ഥാന് തിരിച്ചടിയായി. 30 റണ്‍സെടുത്ത ഷൊയ്ബ് മാലിക്ക്, 31 റണ്‍സെടുത്ത ആസിഫ് അലി എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റൊരാള്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.  105 പ​ന്തി​ൽ ര​ണ്ട് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും സ​ഹി​തമാണ് ഇമാം 83 റ​ൺ​സെ​ടു​ത്തത്.

മുസ്താഫിസുര്‍ റഹ്മാന്റെ മാരക ബൗളിങാണ് പാക് ബാറ്റിങ് നിരയ്ക്ക് തലവേദനയായത്. പത്തോവറില്‍ രണ്ട് മെയ്ഡനടക്കം 43 റണ്‍സ് വഴങ്ങി മുസ്താഫിസുര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റുകളും റുബല്‍ ഹുസൈന്‍, മഹ്മുദുല്ല, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ പിഴുതു. മു​ഷ്ഫി​ഖ​ര്‍ റ​ഹീമാണ് കളിയിലെ താരം.

ടോസ് നേടി ബം​ഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് വി​ക്ക​റ്റി​ന് 12 റ​ണ്‍​സു​മാ​യി പ​ത​റി​യ ബം​ഗ്ലാ​ദേ​ശി​നെ മു​ഷ്ഫി​ഖ​ര്‍ റ​ഹീം-​മു​ഹ​മ്മ​ദ് മി​ഥു​ന്‍ നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ നേ​ടി​യ 144 റ​ണ്‍​സാ​ണ് മി​ക​ച്ച നി​ല​യി​ലേ​ക്കു ന​യി​ച്ച​ത്. മി​ഥു​ന്‍ 84 പ​ന്തി​ല്‍ 60 റ​ൺ​സും മു​ഷ്ഫി​ഖ​ര്‍ 116 പ​ന്തി​ല്‍ 99 റ​ൺ​സും നേ​ടി. പി​ന്നീ​ട്  മ​ഹ​മൂ​ദു​ള്ള (25) ഒ​ഴി​ച്ച് ആ​ർ​ക്കും പാ​ക് ബൗ​ളിങി​നു മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. പാ​ക്കി​സ്ഥാ​നാ​യി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജു​നൈ​ദ് ഖാ​നാ​ണ് ബം​ഗ്ലാ​ദേ​ശി​നെ അ​തി​വേ​ഗം കൂ​ടാ​രം ക​യ​റ്റി​യ​ത്. ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഷ​ഹീ​ന്‍ ഷാ ​അ​ഫ്രി​ദി​യും ഹ​സ​ന്‍ അ​ലി​യും ജു​നൈ​ദ് ഖാ​ന് പി​ന്തു​ണ ന​ൽ​കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com