ഇന്ത്യയെ അഭിനന്ദിച്ച് പാക് താരങ്ങള്‍; ബംഗ്ലാദേശിന്റെ പോരാട്ട വീര്യവും കാണാതെ പോവരുത്‌

ടൂര്‍ണമെന്റില്‍ ഉടനീളം മറ്റ് ടീമുകളേക്കാള്‍ മുകളിലായിരുന്നു ഇന്ത്യ എന്നാണ് പാക്കിസ്ഥാന്‍ മുന്‍ താരം റമീസ് രാജ പറയുന്നത്
ഇന്ത്യയെ അഭിനന്ദിച്ച് പാക് താരങ്ങള്‍; ബംഗ്ലാദേശിന്റെ പോരാട്ട വീര്യവും കാണാതെ പോവരുത്‌

ഇന്ത്യ-പാക് പോരാട്ടമായിരുന്നു ഏഷ്യാ കപ്പില്‍ ആരാധകര്‍ പ്രതീക്ഷിച്ചത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ കണക്ക് തീര്‍ക്കലായിരുന്നു ലക്ഷ്യം. പക്ഷേ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് വട്ടം പാക്കിസ്ഥാനെ തോല്‍പ്പിച്ചതിലൂടെ തൃപ്തിയടയേണ്ടി വന്നു ഇന്ത്യയ്ക്ക്. 

പാക്കിസ്ഥാന്റെ വഴി മുടക്കി എത്തിയ ബംഗ്ലാദേശിനെ മറികടന്ന് ഇന്ത്യ ഏഷ്യാ കപ്പ് ഉയര്‍ത്തിയതിന് പിന്നാലെ രോഹിത്തിനും കൂട്ടര്‍ക്കും അഭിനന്ദനവുമായി എത്തുകയാണ് പാക് താരങ്ങളും. ടൂര്‍ണമെന്റില്‍ ഉടനീളം മറ്റ് ടീമുകളേക്കാള്‍ മുകളിലായിരുന്നു ഇന്ത്യ എന്നാണ് പാക്കിസ്ഥാന്‍ മുന്‍ താരം റമീസ് രാജ പറയുന്നത്. 

മികച്ച നായകനാണ് താനെന്ന് രോഹിത്ത് തെളിയിക്കുന്നു. എന്നാല്‍ ഏഷ്യാ കപ്പിലെ നായകന്‍ മുര്‍താസയാണ്. തമീമിന്റേയും ഷക്കീബിന്റേയും അഭാവം അറിയിക്കാതെ ബംഗ്ലാദേശിനെ നയിക്കാന്‍ മുര്‍താസിനായെന്ന് റമീസ് രാജ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയെ അഭിനന്ദിച്ച് പാക് മുന്‍ താരം ഷുഐബ് അക്തറുമെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com