കാർത്തിക് ടീമിലെത്താൻ കാരണം ഈ താരം; പരിചയ സമ്പത്തും കീപ്പിങ് മികവും ടാക്ടിക്കൽ കഴിവുകളും തുണച്ചു

ഋഷഭ് പന്ത് അല്ലെങ്കിൽ ദിനേഷ് കാർത്തിക്ക്, ഇവരിൽ ഒരാളെ രണ്ടാം നമ്പർ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കാനായിരുന്നു സെലക്ഷൻ കമ്മറ്റിയുടെ പദ്ധതി
കാർത്തിക് ടീമിലെത്താൻ കാരണം ഈ താരം; പരിചയ സമ്പത്തും കീപ്പിങ് മികവും ടാക്ടിക്കൽ കഴിവുകളും തുണച്ചു

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് യുവ താരം ഋഷഭ് പന്തിനായിരുന്നു സാധ്യത കൽപ്പിക്കപട്ടിരുന്നത്. എന്നാൽ സീനിയർ താരം ദിനേഷ് കാർത്തിക്കാണ് ടീമിൽ ഇടംപിടിച്ചത്. 

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ താത്പര്യമാണ് കാർത്തികിന്റെ ടീമിലെ സ്ഥാനം ഉറപ്പാക്കിയതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഋഷഭ് പന്ത് അല്ലെങ്കിൽ ദിനേഷ് കാർത്തിക്ക്, ഇവരിൽ ഒരാളെ രണ്ടാം നമ്പർ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കാനായിരുന്നു സെലക്ഷൻ കമ്മറ്റിയുടെ പദ്ധതി. 

പരിചയ സമ്പത്തും വിക്കറ്റ് കീപ്പിങിൽ പന്തിനേക്കാൾ മികവുണ്ടെന്നതും കാർത്തിക്കിലുള്ള കോഹ്‌ലിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇതിലൊക്കെ ഉപരി വിക്കറ്റിന് പിന്നിൽ ടാക്ടിക്കലി‌ കൂടുതൽ മികവുള്ളത് ദിനേഷ് കാർത്തിക്കിനാണെന്നതും അദ്ദേഹത്തിന് ലോകകപ്പ്‌ ടീമിൽ സ്ഥാനം ലഭിക്കാൻ ഉപകാരമായി. നിർണായക ഘട്ടങ്ങളിൽ മത്സരത്തെ എങ്ങനെ സമീപിക്കണമെന്ന് നന്നായി അറിയാവുന്ന കാർത്തിക്കിനെ അതുകൊണ്ട് തന്നെ ടീമിലുൾപ്പെടുത്താൻ കോഹ്‌ലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com