അര്‍ജുന അവാര്‍ഡ്; മുഹമ്മദ് ഷമി, ജസ്പ്രിത് ഭൂമ്ര ഉള്‍പ്പെടെ നാല്‌ താരങ്ങളെ നാമനിര്‍ദേശം ചെയ്ത് ബിസിസിഐ

2018ല്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന മാത്രമായിരുന്നു അര്‍ജുന അവാര്‍ഡിന് ക്രിക്കറ്റ് മേഖലയില്‍ നിന്നും അര്‍ഹയായത്
അര്‍ജുന അവാര്‍ഡ്; മുഹമ്മദ് ഷമി, ജസ്പ്രിത് ഭൂമ്ര ഉള്‍പ്പെടെ നാല്‌ താരങ്ങളെ നാമനിര്‍ദേശം ചെയ്ത് ബിസിസിഐ

ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രിത് ഭൂമ്ര, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെടെ നാല്‌ ക്രിക്കറ്റ് കളിക്കാരെ അര്‍ജുന പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്ത് ബിസിസിഐ. ഷമിയേയും, ഭൂമ്രയേയും കൂടാതെ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, വനിതാ ലെഗ് സ്പിന്നര്‍ പൂനം യാദവ് എന്നിവരേയുമാണ് കായിക മേഖലയിലെ മികവിന് നല്‍കുന്ന അര്‍ജുന അവാര്‍ഡിനായി ബിസിസിഐ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. 

2018ല്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന മാത്രമായിരുന്നു അര്‍ജുന അവാര്‍ഡിന് ക്രിക്കറ്റ് മേഖലയില്‍ നിന്നും അര്‍ഹയായത്. ബിസിസിഐയുടെ മേല്‍നോട്ടത്തിനായി സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയാണ് അര്‍ജുനാ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യേണ്ട കളിക്കാരെ തെരഞ്ഞെടുത്തത്. 

2016ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയതിന് ശേഷം ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു ഭൂമ്ര. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ 2018ല്‍ തന്നെ ഭൂമ്ര ഐസിസിയുടെ ടെസ്റ്റ് ടീമിലും ഇടം പിടിച്ചിരുന്നു. 9 ടെസ്റ്റികള്‍ മാത്രം കളിച്ച ഭൂമ്ര 48 വിക്കറ്റുകള്‍ വീഴ്ത്തി കഴിഞ്ഞു. 2019 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെ, എതിരാളികള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന താരവും ഭൂമ്രയാവും. 

ഗാര്‍ഹീക പീഡനം ഉള്‍പ്പെടെ വ്യക്തിപരമായി നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയായിരുന്നു മുഹമ്മദ് ഷമി കരിയറിലെ തന്നെ മികച്ച ഫോമിലേക്ക് ഉയര്‍ന്നത്. 2018ല്‍ 68 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ടെസ്റ്റ് ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വന്നാണ് ജഡേജ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കും ഇടംപിടിത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com