ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ് ലിക്ക് ടോസില്‍ പിഴച്ചു. 12 മത്സരങ്ങളില്‍ ഇത് ഒന്‍പതാം വട്ടമാണ് ടോസ് ഭാഗ്യം കോഹ് ലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഡല്‍ഹിക്കെതിരേയും ടോസ് നഷ്ടപ്പെട്ടതിന് ശേഷമുള്ള കോഹ് ലിയുടെ പ്രതികരണമാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്.
ശ്രേയസ് ടോസ് ഇട്ടപ്പോള്‍ കോഹ് ലി ഹെഡ്സ് വിളിച്ചു. പക്ഷേ ടോസ് ഭാഗ്യം ശ്രേയസ് അയ്യര്ക്കൊപ്പമായിരുന്നു. ടോസ് ജയിച്ച ശ്രേയസുമായി അവതാരകന് സംസാരിക്കവെ, പിന്നില്‍ നിന്നും കോഹ് ലിയുടെ ആക്ഷന്‍ വന്നു. കൈ വിരലുകളില്‍ ഒന്‍പത് എന്ന് കാണിച്ചായിരുന്നു കോഹ് ലിയുടെ പ്രതികരണം.
12 കളികളില്‍ ഒന്‍പതാമത്തെ ടോസും നഷ്ടപ്പെട്ടു എന്ന് തന്നെയാണ് കോഹ് ലി ഉദ്ദേശിച്ചതെന്ന് വ്യക്തം. ടോസ് നഷ്ടപ്പെട്ടുവെങ്കിലും സീസണിലെ തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷം തിരിച്ചു വരവ് കാട്ടുകയാണ് ബാംഗ്ലൂര്‍ ഇപ്പോള്‍. കഴിഞ്ഞ അഞ്ച് കളികളില്‍ നാലിലും ബാംഗ്ലൂര്‍ ജയം പിടിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ