''വിലക്കാന്‍ ബിസിസിഐയ്ക്ക് അധികാരമില്ല''; ഉത്തേജക മരുന്ന് പരിശോധനയില്‍ ബിസിസിഐക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ മറ്റെല്ലാ കായിക സംഘടനകളും നാഡയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ബിസിസിഐ മാത്രം ഇതിന് തയ്യാറാവുന്നില്ലെന്ന് കായിക മന്ത്രാലയം
''വിലക്കാന്‍ ബിസിസിഐയ്ക്ക് അധികാരമില്ല''; ഉത്തേജക മരുന്ന് പരിശോധനയില്‍ ബിസിസിഐക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബിസിസിഐയുടെ ഉത്തേജക മരുന്ന് പരിശോധനാ രീതിക്കെതിരെ കേന്ദ്ര കായിക മന്ത്രാലയം. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി പൃഥ്വി ഷായ്ക്ക് എട്ട് മാസത്തെ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രാലയം ബിസിസിഐയ്ക്ക് കത്തയച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

നാഡയുടേയോ, വാഡയുടേയോ അംഗീകാരമുള്ളതല്ല ബിസിസിഐയുടെ ഉത്തേജക മരുന്ന് പരിശോധനാ പദ്ധതി എന്നാണ് കേന്ദ്ര കായിക മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ മറ്റെല്ലാ കായിക സംഘടനകളും നാഡയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ബിസിസിഐ മാത്രം ഇതിന് തയ്യാറാവുന്നില്ലെന്ന് കായിക മന്ത്രാലയം കത്തില്‍ പറയുന്നു. 

ഇങ്ങനെ നാഡയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാത്ത ബിസിസിഐയ്ക്ക് ഉത്തേജക മരുന്ന് പരിശോധന നടത്താനോ, കുറ്റം തെളിഞ്ഞാല്‍ ശിക്ഷ വിധിക്കാനോ അധികാരമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനല്ല ബിസിസിഐ എന്നും, അതിനാല്‍ നാഡയുടെ നിയമങ്ങള്‍ പാലിക്കണ്ടേ ബാധ്യത തങ്ങള്‍ക്കില്ലെന്നുമാണ് ബിസിസിഐയുടെ നിലപാട്. 

2018ല്‍ 215 സാമ്പിളുകള്‍ ബിസിസിഐ ഉത്തേജക മരുന്ന് പരിശോധനയ്ക്കായി അയക്കുകയും, അതില്‍ അഞ്ച് ഫലങ്ങള്‍ പോസിറ്റീവായി വരികയും ചെയ്തിരുന്നു. എന്നാല്‍, ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ കായിക താരങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയാണ് ബിസിസിഐ എടുത്തത് എന്ന് തങ്ങളെ അറിയിച്ചില്ലെന്നും കേന്ദ്ര കായിക മന്ത്രാലയം കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com