നാസയോട് അഭ്യര്‍ഥനയുമായി റോയല്‍ ചലഞ്ചേഴ്‌സ്; കടുത്ത വിമര്‍ശനവുമായി ആരാധകര്‍

'ഞങ്ങള്‍ക്ക് ബാംഗ്ലൂരിനെ പോയിന്റ് ടേബിളിന്റെ താഴെ കണ്ടെത്താന്‍ ആരുടേയും സഹായം ആവശ്യമില്ല'
നാസയോട് അഭ്യര്‍ഥനയുമായി റോയല്‍ ചലഞ്ചേഴ്‌സ്; കടുത്ത വിമര്‍ശനവുമായി ആരാധകര്‍

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതിന് പിന്നാലെ നാസയ്ക്ക് മുന്‍പില്‍ മറ്റൊരു ആവശ്യവുമായി എത്തുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഡിവില്ലിയേഴ്‌സും കോഹ് ലിയും ചേര്‍ന്ന് അങ്ങോട്ടേയ്ക്ക് അടിച്ചുവിട്ട പന്തുകള്‍ കൂടി കണ്ടെത്തണമെന്നായിരുന്നു ബാംഗ്ലൂരിന്റെ ട്വീറ്റ്. പക്ഷേ ആരാധകര്‍ക്ക് അതത്ര ദഹിച്ചില്ല. 

പന്ത് കണ്ടെത്താന്‍ നാസയോട് പറയുന്നതിന് പകരം, കളികള്‍ ജയിക്കാന്‍ സഹായം തേടാന്‍ ആണ് ആരാധകര്‍ ബാംഗ്ലൂരിനോട് പറയുന്നത്. ഞങ്ങള്‍ക്ക് ബാംഗ്ലൂരിനെ പോയിന്റ് ടേബിളിന്റെ താഴെ കണ്ടെത്താന്‍ ആരുടേയും സഹായം ആവശ്യമില്ലെന്നും ആരാധകര്‍ ട്വീറ്റിന് അടിയില്‍ വന്ന് കമന്റ് ചെയ്യുന്നു. 

കഴിഞ്ഞ സീസണില്‍ 14 കളിയില്‍ നിന്ന് 11 പോയിന്റ് മാത്രമാണ് ബാംഗ്ലൂരിന് നേടാനായത്. കോഹ് ലിയും, ഡിവില്ലിയേഴ്‌സും നേതൃത്വം നല്‍കുന്ന വെടിക്കെട്ട് ബാറ്റിങ് നിരയുണ്ടായിട്ടും തുടര്‍ തോല്‍വികളിലേക്കാണ് ടീം വീണത്. 2020ലെ താര ലേലത്തിന് മുന്‍പായി 12 കളിക്കാരെ റിലീസ് ചെയ്ത് വലിയ അഴിച്ചു പണിക്കാണ് ബാംഗ്ലൂര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com