12ാം വയസില്‍ വിവാഹം നടത്താന്‍ വീട്ടുകാര്‍, അമ്പെയ്ത്തില്‍ സ്വര്‍ണം കൊയ്ത് പെണ്‍കൊടിയുടെ അതിജീവനം

'പേടിയെ അതിജീവിച്ചെത്തിയാല്‍ എന്തും നേടാമെന്ന് അവള്‍ പറയുന്നു...'
12ാം വയസില്‍ വിവാഹം നടത്താന്‍ വീട്ടുകാര്‍, അമ്പെയ്ത്തില്‍ സ്വര്‍ണം കൊയ്ത് പെണ്‍കൊടിയുടെ അതിജീവനം

ധാക്ക: പന്ത്രണ്ടാം വയസില്‍ വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനം. അതിജീവിച്ചെത്തിയ അവള്‍ സൗത്ത് ഏഷ്യന്‍ ഗെയിംസിലെ അമ്പെയ്ത്തില്‍ സ്വര്‍ണം എയ്‌തെടുത്താണ് ലോകത്തിലെ പെണ്‍കുരുന്നുകള്‍ക്ക് വേണ്ടിയെല്ലാം വാദിക്കുന്നത്. 

2016ല്‍ പന്ത്രണ്ടാം വയസില്‍ നില്‍ക്കുമ്പോഴാണ് ബംഗ്ലാദേശ് അമ്പെയ്ത് താരം എതി കതുണിനെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നത്. ആ ദിവസങ്ങളില്‍ കരഞ്ഞ് ഞാന്‍ തളര്‍ന്നിരുന്നു. ഭക്ഷണം കഴിക്കാതിരുന്നു. അമ്പെയ്ത്ത് പരിശീലനത്തിനായി ധാക്കയിലേക്ക് അയക്കാന്‍ പറഞ്ഞ് ഞാന്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ചു, എതി കതൂണ്‍ പറയുന്നു...

അമ്പെയ്ത്തിലെ തന്റെ മൂന്നാം സ്വര്‍ണമാണ് ബംഗ്ലാദേശിന്റെ കുട്ടി താരം ഇവിടെ സ്വന്തമാക്കിയത്. പേടിയെ അതിജീവിച്ചെത്തിയാല്‍ എന്തും നേടാമെന്ന് അവള്‍ പറയുന്നു...ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതില്‍ മുന്‍പിലാണ് ബംഗ്ലാദേശ്. 2018ല്‍ ശൈശവ വിവാഹം ബംഗ്ലാദേശില്‍ നിരോധിച്ചു. എന്നിട്ടും, വിവാഹിതരാവുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരുടേയും പ്രായം 18ല്‍ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. 

ബംഗ്ലാദേശ് ആര്‍ച്ചെറി ഫെഡറേഷന്റെ കണ്ണില്‍ അകപ്പെട്ടില്ലായിരുന്നു എങ്കില്‍ കതുണീന്റെ അവസ്ഥയും സമാനമാവുമായിരുന്നു. കതൂണിന്റെ പ്രായത്തിലെ മറ്റ് താരങ്ങളില്‍ നിന്നും ശരീര ഘടന കൊണ്ട് തീരെ ചെറുതാണ് അവള്‍. അതുകൊണ്ട് തന്നെ അവളില്‍ നിന്നും ആദ്യം മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ 2018ലെ ദേശീയ അമ്പെയ്ത്ത് മത്സരത്തില്‍ വെങ്കലം നേടി കതൂണ്‍ തന്റെ മനക്കരുത്ത് വ്യക്തമാക്കി. അമ്പെയ്തില്‍ നിന്നും വരുമാനം നേടി തന്റെ കുടുംബത്തിന് താങ്ങാവുകയാണ് ഇപ്പോള്‍ അവളുടെ ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com