'കോഹ് ലിയോട് ധോനി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്'; ധോനിയുടെ വിരമിക്കലില്‍ ഗാംഗുലിയുടെ പ്രതികരണം
കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ നായകന് എംഎസ് ധോനിയുടെ വിരമിക്കലിലെ കുറിച്ച് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി . കോഹ് ലിയോടും, സെലക്ടര്‍മാരോടും ധോനി കാര്യങ്ങള്‍ വ്യക്തിമാക്കിയിട്ടുണ്ടാവും എന്നുറപ്പാണെന്ന് ഗാംഗുലി പറയുന്നു.
വിരമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ധോനിയാണ്. ഞാന്‍ ധോനിയോട് സംസാരിച്ചിട്ടില്ല. ചാമ്പ്യനാണ് ധോനി. ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു ധോനിയെ അടുത്തൊന്നും കിട്ടില്ല. കളിക്കാന്‍ ആഗ്രഹിച്ചാലും, ഇല്ലെങ്കിലും തീരുമാനമെടുക്കേണ്ടത് ധോനിയാണ്, ഗാംഗുലി വ്യക്തമാക്കി.
ഐപിഎല്ലോടെ ധോനി തിരിച്ചുവരുമെന്നാണ് സൂചനകള്‍. ഐപിഎല്ലില്‍ ധോനിയില്‍ നിന്ന് മികച്ച പ്രകടനം വന്നാല്‍ ട്വന്റി20 ലോകകപ്പില്‍ ധോനി കളിക്കും. പന്തിന്റേയും സഞ്ജുവിന്റേയും പ്രകടനം കൂടി വിലയിരുത്തിയാവും ധോനിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
കെ എല്‍ രാഹുലിനെ ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ഓപ്ഷനായി പരിഗണിക്കാം എന്ന രവി ശാസ്ത്രിയുടെ പ്രതികരണവും ഇതിനിടയില്‍ വന്നിരുന്നു. ധോനിക്ക് അപ്പുറമുള്ള ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമം എന്ന് ചീഫ് സെലക്ടര്‍ ആവര്‍ത്തിക്കുക കൂടി ചെയ്യുമ്പോള്‍ എന്താവും ധോനിയുടെ ഭാവി എന്നതില്‍ ആശങ്ക തുടരുന്നു...
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ