'ഷമിയെ ഇറക്കാതിരുന്നതിന്‌ പിന്നില്‍ ബിജെപി, നീക്കം മുസ്ലീമായതിനാല്‍'; ആരോപണം പാക് ക്രിക്കറ്റ് വിദഗ്ധന്റേത്‌

ഷമിയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ മോദിയും ബിജെപിയുമാണെന്നാണ് പാക് ദേശീയ ചാനലുകളിലൊന്നിന്റെ ലോകകപ്പ് വിശകലനത്തില്‍ ഒരു പാനലിസ്റ്റ് ആരോപിച്ചത്
'ഷമിയെ ഇറക്കാതിരുന്നതിന്‌ പിന്നില്‍ ബിജെപി, നീക്കം മുസ്ലീമായതിനാല്‍'; ആരോപണം പാക് ക്രിക്കറ്റ് വിദഗ്ധന്റേത്‌

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യ ഒഴിവാക്കിയത് അദ്ദേഹം മുസ്ലീമായതിനാലാണ് എന്ന ആരോപണവുമായി പാക് ക്രിക്കറ്റ് വിദഗ്ധന്‍. മുഹമ്മദ് ഷമിയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ മോദിയും ബിജെപിയുമാണെന്നാണ് പാക് ചാനലായ ആജ് ടിവിയുടെ ലോകകപ്പ് വിശകലനത്തില്‍ പാനലിസ്റ്റായ ഷുഐബ് അല്‍വി ആരോപിച്ചത്. 

''ഞാനായിരുന്നു എങ്കില്‍ ഷമിയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കില്ല. നാല് മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് നേടിയ താരമാണ് ഷമി. അത് കണക്കിലെടുക്കാതെ അവര്‍ ഷമിയെ പുറത്തിരുത്തി. ഒരു റെക്കോര്‍ഡിലേക്ക് അടുക്കുകയുമായിരുന്നു ഷമി ആ സമയം. അവിടെ കളിച്ചിരുന്നു എങ്കില്‍ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടോ മൂന്നോ സ്ഥാനം ഷമി പിടിച്ചേനെ. എനിക്ക് മനസിലാവുന്നില്ല. ഷമിയെ പുറത്തിരുത്താന്‍ ടീമിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടാവും. മുസ്ലീങ്ങള്‍ മുന്നേറരുത് എന്ന ബിജെപിയുടെ അജണ്ടയാവാം ഷമിയെ കളിപ്പിക്കാതിരുന്നതിന് പിന്നില്‍'', ചാനല്‍ ചര്‍ച്ചയില്‍ ഷുഐബ് അല്‍വി പറഞ്ഞതിങ്ങനെ.

നേരത്തെ, പാകിസ്ഥാന്‍ മുന്‍ ഓള്‍ റൗണ്ടര്‍ അബ്ദുല്‍ റസാഖും മതം മുന്‍പില്‍ വെച്ച് മുഹമ്മദ് ഷമിയെ അഭിനന്ദിച്ചിരുന്നു. ജിയോ ടിവിയില്‍ കളി വിശകലനം ചെയ്യവെ മുസല്‍മാന്‍ ഷമി എന്ന് എടുത്ത് പറഞ്ഞ് റസാഖ് ഷമിയെ അഭിനന്ദിക്കുകയായിരുന്നു. ഇതിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ന്യൂസിലാന്‍്ഡിനെതിരെ സെമിയില്‍ മുഹമ്മദ് ഷമി പ്ലേയിങ് ഇലവനില്‍ എത്തിയേക്കുമെന്നാണ് സൂചന. ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ജഡേജയെ ഇറക്കുന്നതിന് വേണ്ടിയായിരുന്നു ഷമിയെ മാറ്റി നിര്‍ത്തിയത്. സെമിയില്‍ ജഡേജയേയും ഷമിയേയും ഉള്‍പ്പെടുത്തി കാര്‍ത്തിക്കിനെ മാറ്റി നിര്‍ത്താനും സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com