ഫെയ്സ് ആപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാവുന്നത്. വയസാവുമ്പോള്‍ മുഖം എങ്ങനെയിരിക്കുമെന്ന കൗതുകത്തില്‍ ഫേസ്ആപ്പ് ട്രെന്‍ഡിങ് ആവുമ്പോള്‍ ക്രിക്കറ്റ് താരങ്ങളേയും ആരാധകര്‍ വിടുന്നില്ല. ഇന്ത്യന്‍ കളിക്കാരുടെ വയസന് രൂപമാണ് ആരാധകര്‍ ഫെയ്സ് ആപ്പിലൂടെ പരീക്ഷിക്കുന്നത്.
രോഹിത് ശര്‍മ, വിരാട് കോഹ് ലി, ധോനി, ജഡേജ, ദിനേശ് കാര്‍ത്തിക്, ചഹല്‍ , ഭുവി എന്നിവരുടെയെല്ലാം മേക്ക് ഓവറുകളാണ് കൗതുകം തീര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. വയസന് ലുക്കില്‍ ആരാണ് കൂടുതല്‍ സൂപ്പര്‍ എന്നാണ് ആരാധകരുടെ ചോദ്യം. ഐസിസിയുടെ ഒഫീഷ്യല്‍ ഫോട്ടോഷൂട്ടിലെടുത്ത ചിത്രങ്ങളാണ് ഫെയ്സ് ആപ്പിനായി ആരാധകരെടുക്കുന്നത്. 2053 ലോകകപ്പിലെ ഇന്ത്യന്‍ സംഘമെന്നും ആരാധകര്‍ കളിയാക്കി പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ