ഏഷ്യന്‍- ലോക ഇലവന്‍ ടി20 പോരാട്ടം; ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും; തീയതികള്‍ പ്രഖ്യാപിച്ചു

ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ ടി20 പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരും
ഏഷ്യന്‍- ലോക ഇലവന്‍ ടി20 പോരാട്ടം; ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും; തീയതികള്‍ പ്രഖ്യാപിച്ചു

ധാക്ക: ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ ടി20 പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരും. രണ്ട് ടി20കള്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. മാര്‍ച്ച് 18, 21 തീയതികളില്‍ മിര്‍പൂരിലാണ് മത്സരങ്ങള്‍. ബംഗ്ലാദേശ് രാഷ്ട്ര പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്‍മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 

1920 മാര്‍ച്ച് 17ന് ജനിച്ച ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മദിനം എല്ലാ വര്‍ഷവും ദേശീയ അവധിയായി ബംഗ്ലാദേശ് ആഘോഷിക്കാറുണ്ട്. ക്രിക്കറ്റ് മത്സരങ്ങള്‍ കൂടാതെ മറ്റ് നിരവധി ആഘോഷങ്ങളും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്‍മദിനാഘോഷത്തോട് അനുബന്ധിച്ച് നടക്കാറുണ്ട്.

ഇരു ടീമുകളിലും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസ്സന്‍ പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്ക് ഉണ്ടെങ്കില്‍ താരങ്ങളെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. ആ സമയത്ത് രണ്ട് ടീമുകള്‍ക്ക് മാത്രമാണ് മത്സരങ്ങള്‍ നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാലത്, ടി20 മത്സരങ്ങളല്ല, അതിനാല്‍ സൂപ്പര്‍ താരങ്ങളെ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com