ബാറ്റില്‍ പേരും പടവും; ഓസ്‌ട്രേലിയന്‍ ബാറ്റ് നിര്‍മ്മാണ കമ്പനിക്കെതിരെ സച്ചിന്‍, 20 ലക്ഷം ഡോളര്‍ നല്‍കണം

വര്‍ഷാവര്‍ഷം 10 ലക്ഷം ഡോളര്‍ വീതം റോയല്‍റ്റി ഇനത്തില്‍ തരാമെന്ന ഉറപ്പിന്മേല്‍ 2016ലാണ് സിഡ്‌നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സുമായി സച്ചിന്‍ കരാറിലേര്‍പ്പെട്ടത്
ബാറ്റില്‍ പേരും പടവും; ഓസ്‌ട്രേലിയന്‍ ബാറ്റ് നിര്‍മ്മാണ കമ്പനിക്കെതിരെ സച്ചിന്‍, 20 ലക്ഷം ഡോളര്‍ നല്‍കണം

മുംബൈ: ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കുന്ന ഓസ്‌ട്രേലിയന്‍ കമ്പനിക്കെതിരെ കേസ് കൊടുത്ത് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ബാറ്റിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ തന്റെ പേരും ചിത്രവും ഉപയോഗിച്ചതിന് റോയല്‍റ്റി ഇനത്തില്‍ ലഭിക്കാനുളള കുടിശ്ശികയുടെ പേരിലാണ് സച്ചിന്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്. റോയല്‍റ്റി ഇനത്തില്‍ തനിക്ക് 20 ലക്ഷം ഡോളര്‍ ലഭിക്കാനുണ്ടെന്ന്് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

വര്‍ഷാവര്‍ഷം 10 ലക്ഷം ഡോളര്‍ വീതം റോയല്‍റ്റി ഇനത്തില്‍ തരാമെന്ന ഉറപ്പിന്മേല്‍ 2016ലാണ് സിഡ്‌നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സുമായി സച്ചിന്‍ കരാറിലേര്‍പ്പെട്ടത്. തന്റെ ചിത്രവും മറ്റും ബാറ്റിന്റെ വില്‍പ്പനയ്ക്കായി ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് കരാര്‍. സച്ചിന്‍ ബൈ സ്പാര്‍ട്ടന്‍ എന്ന പേരില്‍ സ്‌പോര്‍ട്‌സ് ഉല്‍പ്പനങ്ങളും വസ്ത്രങ്ങളും വില്‍പ്പന നടത്താനായിരുന്നു ധാരണയ്ിലെത്തിയത്. ഇതിന്റെ ഭാഗമായി ബാറ്റിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച പരിപാടികളില്‍ താന്‍ പങ്കെടുത്തതായി സച്ചിന്‍ പറയുന്നു.

എന്നാല്‍ 2018ല്‍  റോയല്‍റ്റി തരുന്ന കാര്യത്തില്‍ കമ്പനി വീഴ്ച വരുത്തി. പണം ആവശ്യപ്പെട്ട് താന്‍ കമ്പനിയെ സമീപിച്ചു. എന്നാല്‍ ഒരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്ന് തന്റെ പേര് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പേര് ഉപയോഗിക്കുന്നത് കമ്പനി തുടര്‍ന്നതായി കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ സച്ചിന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com