വിരാട് കോഹ്‌ലിക്ക് അർധ സെഞ്ച്വറി; നാല് വിക്കറ്റുകൾ നഷ്ടം; കരുതലോടെ ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി
വിരാട് കോഹ്‌ലിക്ക് അർധ സെഞ്ച്വറി; നാല് വിക്കറ്റുകൾ നഷ്ടം; കരുതലോടെ ഇന്ത്യ

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. ഓപണർമാരായ രോഹിത്  ശർമ, കെഎൽ രാഹുൽ, വിജയ് ശങ്കർ, കേദാർ ജാദവ് എന്നിവരാണ് മടങ്ങിയത്. കെമർ റോച്ചിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപിന് പിടി നൽകിയാണ് രോഹിതും വിജയ് ശങ്കറും കേദാറും പുറത്തായത്. കെഎൽ രാഹുലിനെ വിൻഡീസ് നായകൻ ജെയ്സൻ ഹോൾഡർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 

നിലവിൽ ഇന്ത്യ 30 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും (53), 5 റൺസുമായി മുൻ നായകൻ എംഎസ് ധോണിയുമാണ് ക്രീസിൽ. 55 പന്തിൽ ആറ് ഫോറുകളുടെ അകമ്പടിയിലാണ് കോഹ്‌ലി അർധ ശതകം പിന്നിട്ടത്. 

നേരത്തെ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് വീശിത്തുടങ്ങിയ ഓപണര്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. ഒരു സിക്‌സും ഒരു ഫോറും സഹിതം രോഹിത് 23 പന്തില്‍ 18 റണ്‍സെടുത്തു. അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഓപണർ കെഎൽ രാഹുലാണ് രണ്ടാമത് പുറത്തായത്. 64 പന്തുകൾ നേരിട്ട് ആറ് ഫോറുകൾ സഹിതം 48 റൺസെടുത്താണ് താരം മടങ്ങിയത്. 19 പന്തിൽ 14 റൺസെടുത്താണ് വിജയ് ശങ്കർ പുറത്തായത്. പത്ത് പന്തിൽ ഏഴ് റൺസുമായാണ് കേ​ദാർ  മടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com