പന്തിനും ജാദവിനുമൊപ്പം ഹമ്മറില്‍ പറന്നു, പിന്നെ ഇന്ത്യന്‍ ടീമിന് വിരുന്നുമൊരുക്കി ധോനി

ലോക കപ്പിന് ശേഷം ധോനി വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ ഇത് സ്വന്തം മണ്ണിലെ ധോനിയുടെ അവസാന രാജ്യാന്തര മത്സരമാകും...
പന്തിനും ജാദവിനുമൊപ്പം ഹമ്മറില്‍ പറന്നു, പിന്നെ ഇന്ത്യന്‍ ടീമിന് വിരുന്നുമൊരുക്കി ധോനി

റാഞ്ചിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം കളിക്കുവാന്‍ റാഞ്ചിയിലേക്കെത്തുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെയെല്ലാം കണ്ണ് ധോനിയിലേക്കാണ്. ലോക കപ്പിന് ശേഷം ധോനി വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ ഇത് സ്വന്തം മണ്ണിലെ ധോനിയുടെ അവസാന രാജ്യാന്തര മത്സരമാകും...

റാഞ്ചി സ്‌റ്റേഡിയത്തില്‍ ധോനിയുടെ കളി കാണുവാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. കളിക്കളത്തിലെ കളിക്ക് മുന്‍പ് ഗ്രൗണ്ടിന് പുറത്തും വാര്‍ത്ത സൃഷ്ടിക്കുകയാണ് ധോനി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിരുന്നൊരുക്കി, ക്രിക്കറ്റ് താരങ്ങളുമായി തന്റെ ഹമ്മറില്‍ പറന്നുമെല്ലാമാണ് ധോനി ആഘോഷിക്കുന്നത്. 

ഹമ്മറില്‍ റിഷഭ് പന്തും, കേദാര്‍ ജാദവുമാണ് ധോനിക്കൊപ്പമുള്ളത്. റാഞ്ചിക്കാര്‍ക്ക് ധോനിയോടുള്ള സ്‌നേഹം എത്രമാത്രമാണെന്ന് പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിലും കാണാം, ധോനിയെ ഒരുവട്ടമെങ്കിലും കാണുവാനായി തിരക്കു കൂട്ടുന്ന ആരാധകരെ. 

View this post on Instagram

A post shared by Team India (@indiancricketteam7) on

മൂന്നാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ സംഘത്തിന് ധോനി തന്റെ വസതിയില്‍ വിരുന്നൊരുക്കുകയും ചെയ്തിരുന്നു. നായകന്‍ കോഹ് ലി ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം വിരുന്നില്‍ പങ്കെടുത്തു. ധോനിയുടേയും സാക്ഷിയുടേയും ആതിഥ്യത്തിന് നന്ദി പറഞ്ഞ് ചഹല്‍ ട്വിറ്ററിലെത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com