തീരുമാനം അത്ഭുതപ്പെടുത്തി; ഡിആര്‍എസിന് സ്ഥിരതയില്ല; അമ്പയർമാർക്കെതിരെ കോഹ്‌ലി

ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ മൂന്നാം അമ്പയറുടെ ഡിആര്‍എസ് തീരുമാനത്തിനെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി
തീരുമാനം അത്ഭുതപ്പെടുത്തി; ഡിആര്‍എസിന് സ്ഥിരതയില്ല; അമ്പയർമാർക്കെതിരെ കോഹ്‌ലി

മൊഹാലി: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ മൂന്നാം അമ്പയറുടെ ഡിആര്‍എസ് തീരുമാനത്തിനെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വാർത്താസമ്മേളനത്തിലാണ് കോഹ്‌ലി സിസ്റ്റത്തിന്റെ ആധികാരികത സംബന്ധിച്ച് ചോദ്യമുന്നയിച്ചത്. മത്സരത്തിന്റെ 44ാം ഓവറില്‍ ചഹലിന്റെ പന്തില്‍ ആഷ്ടണ്‍ ടര്‍ണറെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിടികൂടിയിരുന്നു. ക്യാച്ചിനായുള്ള അപ്പീല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നിഷേധിച്ചപ്പോള്‍ ഇന്ത്യ തീരുമാനം റിവ്യു ചെയ്തു.

എന്നാല്‍ സ്നിക്കോ മീറ്ററില്‍ പന്ത് ബാറ്റില്‍ കൊണ്ടുവെന്ന് വ്യക്തമായിട്ടും മൂന്നാം അമ്പയര്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് നോട്ടൗട്ട് വിധിച്ചു. ടര്‍ണർ അപ്പോള്‍ 41 റണ്‍സെ എടുത്തിരുന്നുള്ളു. മത്സരത്തില്‍ 43 പന്തില്‍ 84 റണ്‍സടിച്ച് ടര്‍ണര്‍ ഓസീസിന് വിജയം സമ്മാനിക്കുകയും ചെയ്തു. മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോലി ഡിആര്‍എസിനെതിരെ പ്രതികരിച്ചത്.

'അത് ഔട്ടല്ലെന്ന് വിധിച്ച അമ്പയറുടെ തീരുമാനം ഞങ്ങളെ അദ്ഭുതപ്പെടുത്തി. ഡിആര്‍എസ് സംവിധാനം എല്ലാ മത്സരങ്ങളിലും ചര്‍ച്ചയാവുകയാണ്. ഡിആര്‍എസ് തീരുമാനങ്ങളില്‍ സ്ഥിരതയില്ല. ടര്‍ണറുടെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായിരുന്നു.' കോഹ്‌ലി വ്യക്തമാക്കി. 

റാഞ്ചി ഏകദിനത്തിലും ഡിആര്‍എസ് ചര്‍ച്ചാവിഷയമായിരുന്നു. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ ഡിആര്‍എസിലൂടെ ഔട്ട് വിളിച്ചതായിരുന്നു അന്നത്തെ വിവാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com