ഇന്ത്യന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് യുവരാജ് സിങ് ആണോ? ആരുമൊന്ന് സംശയിച്ച് പോവും

ദുബെയുടെ ബാക്ക് ലിഫ്റ്റ് യുവരാജ് സിങ്ങിന്റേതിന് സമാനമാണെന്നതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്
ഇന്ത്യന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് യുവരാജ് സിങ് ആണോ? ആരുമൊന്ന് സംശയിച്ച് പോവും

ഡല്‍ഹി: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20ക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ യുവതാരം ശിവം ദുബെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമോ എന്ന് ഉറപ്പില്ല. എന്നാല്‍ നെറ്റ്‌സിലെ ദുബെയുടെ പരിശീലനം കണ്ട് ഞെട്ടുകയാണ് ആരാധകര്‍. 

യുവരാജ് സിങ് ആണോ അത് എന്നാണ് ദുബെയുടെ പരിശീലനം കണ്ട് ആരാധകര്‍ ചോദിക്കുന്നത്. ഹാര്‍ഡ് ഹിറ്റുകളും, ത്രസിപ്പിക്കുന്ന ബിഗ് ഹിറ്റുകളുമെല്ലാമായി ദുബെ നെറ്റ്‌സില്‍ തീപാറിക്കുന്നു. പ്ലേയിങ് ഇലവനിലേക്ക് അവസരം ലഭിച്ചാല്‍ ദുബെ ക്രീസില്‍ നിന്ന് ഇങ്ങനെ തച്ചു തകര്‍ക്കുന്നത് കാണാനായേക്കും...

യുവിയെ പോലെ തന്നെയുള്ള ഓള്‍റൗണ്ടര്‍ മികവാണ് ദുബെയും മുന്‍പോട്ടു വയ്ക്കുന്നത്. ദുബെയുടെ ബാക്ക് ലിഫ്റ്റ് യുവരാജ് സിങ്ങിന്റേതിന് സമാനമാണെന്നതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. 2018ല്‍ രഞ്ജി ട്രോഫിയില്‍ തുടരെ അഞ്ച് സിക്‌സുകള്‍ പറത്തി ദുബെ തന്റെ ബാറ്റിങ് ശൈലി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com