ധോനിയുടെ 'നോ ലുക്ക് റണ്‍ഔട്ടിന്' ശ്രമം; ദയനീയമായി പരാജയപ്പെട്ട് യുവ വിക്കറ്റ് കീപ്പര്‍ 

നോണ്‍ സ്‌ട്രൈക്കര്‍ വിസമ്മതിച്ചതോടെ രജത് ക്രീസിന് പുറത്തായി. ഫീല്‍ഡര്‍ കൃത്യമായി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് പന്ത് എത്തിച്ചു
ധോനിയുടെ 'നോ ലുക്ക് റണ്‍ഔട്ടിന്' ശ്രമം; ദയനീയമായി പരാജയപ്പെട്ട് യുവ വിക്കറ്റ് കീപ്പര്‍ 

ധോനിയെ അനുകരിക്കാനായിരുന്നു മേഘാലയ വിക്കറ്റ് കീപ്പര്‍ പുനീത് ബിഷ്ടിന്റെ ശ്രമം. വളരെ എളുപ്പം സാധ്യമായിരുന്ന റണ്‍ ഔട്ടിനുള്ള അവസരം യുവതാരം അവിടെ കളഞ്ഞുകുളിച്ചു. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയ-മധ്യപ്രദേശ് മത്സരത്തിന് ഇടയിലായിരുന്നു സംഭവം. 

മധ്യപ്രദേശിന്റെ ഇന്നിങ്‌സിലെ 17ാം ഓവറിലായിരുന്നു ബിഷ്ടിന് അബദ്ധം പിണഞ്ഞത്. സഞ്ജയ് യാദവിന്റെ ഡെലിവറിയില്‍ ഓഫ് സൈഡിലേക്ക് കളിച്ച് രജത് പടിഡാര്‍ വേഗത്തില്‍ സിംഗിളെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കര്‍ വിസമ്മതിച്ചതോടെ രജത് ക്രീസിന് പുറത്തായി. ഫീല്‍ഡര്‍ കൃത്യമായി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് പന്ത് എത്തിച്ചു. 

പക്ഷേ അവിടെ ധോനിയുടെ രീതി അനുകരിക്കാന്‍ ശ്രമിച്ച വിക്കറ്റ് കീപ്പര്‍ക്ക് പിഴച്ചു. തിരിഞ്ഞ് നിന്ന് സ്റ്റംപ് നോക്കാതെ വിക്കറ്റ് കീപ്പര്‍ സ്റ്റംപിലേക്ക് പന്ത് എറിയുകയായിരുന്നു. പക്ഷേ സ്റ്റംപില്‍ നിന്ന് വളരെ വ്യത്യാസത്തിലാണ് പന്ത് പോയത്. ഇതോടെ ബാറ്റ്‌സ്മാന് തിരികെ ക്രീസിലേക്ക് കയറാനായി. ധോനിയെ അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വിക്കറ്റ് കീപ്പറുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com