ഇത്രയും മോശമായി കളിച്ചിട്ടും വൈക്കിങ് ക്ലാപ്പ്, ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം ശക്തം

ജയിക്കേണ്ടിയിരുന്ന മത്സരത്തില്‍ തോറ്റിട്ട് വൈക്കിങ് ക്ലാപ്പുമായി വരുന്നുവെന്നും, ഇന്ത്യന്‍ താരങ്ങള്‍ക്ക് ടിവി റേറ്റിങ് മാത്രമാണ് വിഷയം എന്നും ആരാധകര്‍ വിമര്‍ശിക്കുന്നു
ഇത്രയും മോശമായി കളിച്ചിട്ടും വൈക്കിങ് ക്ലാപ്പ്, ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം ശക്തം

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സമനില പിടിച്ച് രക്ഷപെടുകയായിരുന്നു ഇന്ത്യ. ഹെഡ്ഡറിലൂടെ ആദില്‍ ഖാന്‍ വല കുലുക്കിയാണ് വലിയ നിരാശയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. എന്നാല്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാതിരുന്നിട്ടും വൈക്കിങ് ക്ലാപ്പുമായി ഇന്ത്യന്‍ സംഘം ആരാധകരുടെ അടുത്തേക്ക് എത്തിയതിലാണ് വിമര്‍ശനം ഉയരുന്നത്. 

ഫിഫ റാങ്കിങ്ങില്‍ 104ാം സ്ഥാനത്തുള്ള താരം 187ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് സമനില വഴങ്ങിയിട്ട് വൈക്കിങ് ക്ലാപ്പ് അടിക്കുന്നത് വിരോധാഭാസമാണെന്നാണ് ആരാധകര്‍ പറയുന്നത്. ജയിക്കേണ്ടിയിരുന്ന മത്സരത്തില്‍ തോറ്റിട്ട് വൈക്കിങ് ക്ലാപ്പുമായി വരുന്നുവെന്നും, ഇന്ത്യന്‍ താരങ്ങള്‍ക്ക് ടിവി റേറ്റിങ് മാത്രമാണ് വിഷയം എന്നും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. 

കളിയുടെ 42ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കി ബംഗ്ലാദേശ് ലീഡ് എടുത്തിരുന്നു. സാദ് ഉദ്ദിനാണ് അവര്‍ക്ക് ജയ പ്രതീക്ഷ നല്‍കി വല കുലുക്കിയത്. 88ാം മിനിറ്റില്‍ ആദില്‍ ഖാന്റെ ഹെഡ്ഡറാണ് ഇന്ത്യയെ രക്ഷിച്ചത്. ഗ്രൂപ്പ് ഇയില്‍ മൂന്ന് കളിയില്‍ നിന്ന് രണ്ട് സമനിലയും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയ്ക്ക് താഴെയുള്ളത് ബംഗ്ലാദേശും. ഖത്തറാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com