കളിക്കളത്തിലെ തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഏറ്റില്ല; അടിപതറിയ കായിക താരങ്ങള്‍ 

ബറോഡ മണ്ഡലത്തില്‍ രണ്ട് വട്ടം ജയം പിടിച്ച നിന്ന കോണ്‍ഗ്രസിന്റെ ശ്രി കൃഷ്ണ ഹൂഡയോട് നാലായിരത്തില്‍പ്പരം വോട്ടിനാണ് യോഗേശ്വര്‍ തോറ്റത്
കളിക്കളത്തിലെ തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഏറ്റില്ല; അടിപതറിയ കായിക താരങ്ങള്‍ 

ളിക്കളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ബിജെപി ഇറക്കിയ കായിക താരങ്ങള്‍  തോല്‍വി. ബബിത ഫോഗട്ട് ദാദ്രിയില്‍ തോല്‍വി നേരിട്ടപ്പോള്‍ ബറോഡയില്‍ യോഗേശ്വര്‍ ദത്തിനും ജയം പിടിക്കാനായില്ല. 

ബറോഡ മണ്ഡലത്തില്‍ രണ്ട് വട്ടം ജയം പിടിച്ച നിന്ന കോണ്‍ഗ്രസിന്റെ ശ്രി കൃഷ്ണ ഹൂഡയോട് നാലായിരത്തില്‍പ്പരം വോട്ടിനാണ് യോഗേശ്വര്‍ തോറ്റത്. കഴിഞ്ഞ മാസം മാത്രമാണ് ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവായ യോഗേശ്വര്‍ ബിജെപിയില്‍ ചേര്‍ന്നത്. 

ബിജെപി ഇതുവരെ ജയം പിടിച്ചിട്ടില്ലാത്ത ദാദ്രിയിലാണ് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവായ ബബിത ഫോഗട്ട് മത്സരിക്കാനിറങ്ങിയത്. ഇവിടെ ജയം പിടിച്ചത് സ്വതന്ത്ര സ്ഥ്ാനാര്‍ഥിയും. രണ്ടാമത് ജെജെപിയുടെ സ്ഥാനാര്‍ഥി എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് ബബിത ഒതുങ്ങി. 20 ശതമാനം വോട്ടാണ് ബബിതയ്ക്ക് ലഭിച്ചത്. 

ബിജെപി ടിക്കറ്റില്‍ പെഹോവയില്‍ നിന്ന് മത്സരിച്ച ഹോക്കി മുന്‍ താരം സന്ദീപ് സിങ് ജയം പിടിച്ചു. ഇന്ത്യയെ 2009ലെ സുല്‍ത്താന്‍ അസ്ലാന്‍ ഷാ കപ്പില്‍ ജയത്തിലേക്ക് നയിച്ച താരമാണ് സന്ദീപ് സിങ്. കോണ്‍ഗ്രസിന്റെ മന്ദീപ് സിങ്ങിനെ 5314 വോട്ടിനാണ് സന്ദീപ് തോല്‍പ്പിച്ചത്. ഹംറോ സിക്കിം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയയ്ക്ക് നാലാം സ്ഥാനത്ത് മാത്രമാണ് എത്താനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com