പൂത്തിരി കത്തിച്ച് സൈനയുടെ ദീപാവലി ആഘോഷം; ചോദ്യം ചെയ്ത് ആരാധകരുടെ പൊങ്കാല

ഒന്നുകില്‍ പടക്കം പൊട്ടിച്ചുള്ള ആഘോഷം ഒഴിവാക്കുക. അതല്ലെങ്കില്‍ അത്തരം വീഡിയോകള്‍ പങ്കുവയ്ക്കാതിരിക്കുക
പൂത്തിരി കത്തിച്ച് സൈനയുടെ ദീപാവലി ആഘോഷം; ചോദ്യം ചെയ്ത് ആരാധകരുടെ പൊങ്കാല

ദീപാവലി ആശംസ നേര്‍ന്ന് ആഘോഷങ്ങളുടെ വീഡിയോയുമായി എത്തിയതാണ് ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ഇന്ത്യയുടെ സ്റ്റാര്‍ പ്ലേയര്‍ സൈന നെഹ് വാള്‍. പക്ഷേ ആരാധകരുടെ വിമര്‍ശനത്തിനാണ് അതിടയാക്കിയത്. 

പൂത്തിരി കത്തിക്കുന്ന വീഡിയോയുമായാണ് സൈന എത്തിയത്. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ പടക്കം പൊട്ടിച്ച സൈനയുടെ പ്രവര്‍ത്തിയാണ് ചിലരെ പ്രകോപിപ്പിച്ചത്. 

സൈനയുടെ ദീപാവലി ആഘോഷത്തിന് കീഴില്‍ ആരാധകര്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്. ഒന്നുകില്‍ പടക്കം പൊട്ടിച്ചുള്ള ആഘോഷം ഒഴിവാക്കുക. അതല്ലെങ്കില്‍ അത്തരം വീഡിയോകള്‍ പങ്കുവയ്ക്കാതിരിക്കുകയെങ്കിലും ചെയ്യുക എന്നാണ് സൈനയോട് ആരാധകര്‍ പറയുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SAINA NEHWAL (@nehwalsaina) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com