വീണ്ടും വിസ്മയം തീര്‍ത്ത് ദീപക് പുനിയ; ലോകത്തിലെ ഏറ്റവും മികച്ച താരം; ഗുസ്തി റാങ്കിങില്‍ ഒന്നാമത് 

86കിലോ വിഭാഗത്തില്‍ ദീപക് പുനിയ ലോക ഒന്നാം നമ്പര്‍ താരം. യുനൈറ്റഡ് വേള്‍ഡ് റസ്ലിങിന്റെ ഏറ്റവും പുതിയ റാങ്കിങിലാണ് താരം ഒന്നാമതെത്തിയത്
വീണ്ടും വിസ്മയം തീര്‍ത്ത് ദീപക് പുനിയ; ലോകത്തിലെ ഏറ്റവും മികച്ച താരം; ഗുസ്തി റാങ്കിങില്‍ ഒന്നാമത് 

ന്യൂഡല്‍ഹി: ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് ദീപക് പുനിയക്ക് മറ്റൊരു വലിയ നേട്ടം. 86കിലോ വിഭാഗത്തില്‍ ദീപക് പുനിയ ലോക ഒന്നാം നമ്പര്‍ താരം. യുനൈറ്റഡ് വേള്‍ഡ് റസ്ലിങിന്റെ ഏറ്റവും പുതിയ റാങ്കിങിലാണ് താരം ഒന്നാമതെത്തിയത്. അതേസമയം 65കിലോ വിഭാഗത്തില്‍ ഒന്നാം റാങ്കിലുണ്ടായിരുന്ന ഇന്ത്യയുടെ ബജ്‌രംഗ് പുനിയക്ക് സ്ഥാനം നഷ്ടമായി. 

സീനിയര്‍ തലത്തില്‍ ആദ്യമായി മത്സരിക്കാനിറങ്ങി ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയാണ് ദീപക് വിസ്മയം തീര്‍ത്തത്. പരുക്കിനെ തുടര്‍ന്ന് ദീപക് ഫൈനല്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഫൈനലില്‍ ഇറാന്‍ ഇതിഹാസം ഹസന്‍ യസ്ദാനിയായിരുന്നു ദീപകിന്റെ എതിരാളി. 

റാങ്കിങില്‍ യസ്ദാനിയെ പിന്നിലാക്കിയാണ് ദീപക് തലപ്പത്തേക്ക് കയറിയത്. 20കാരനായ ഇന്ത്യന്‍ താരത്തിന് 82 പോയിന്റുകളാണുള്ളത്. യസ്ദാനിയേക്കാള്‍ നാല് പോയിന്റിനാണ് ദീപക് മുന്നില്‍ നില്‍ക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പെലെ വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെങ്കലവുമടക്കം ഈ സീസണില്‍ താരം മികച്ച ഫോമിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com