മുന്‍കൂര്‍ പണം വാങ്ങി വഞ്ചിച്ചു; ഗൗതം ഗംഭീറിനെതിരെ കുറ്റപത്രം

മുന്‍ ഇന്ത്യന്‍ ഓപണിങ് ബാറ്റ്‌സ്മാനും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
മുന്‍കൂര്‍ പണം വാങ്ങി വഞ്ചിച്ചു; ഗൗതം ഗംഭീറിനെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപണിങ് ബാറ്റ്‌സ്മാനും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഗംഭീറിനൊപ്പം മറ്റ് ചില വ്യക്തികളുടെ പേരിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് സിറ്റി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

ഗംഭീറടക്കമുള്ളവര്‍ക്കെതിരെ ഗാസിയാബാദിലെ ഇന്ദിരപുരത്തുള്ള 50ഓളം ഫ്‌ലാറ്റുടമകള്‍ പരാതി നല്‍കിയിരുന്നു. വഞ്ചനാക്കുറ്റം ചുമത്തിയാണ് പരാതി. ഇതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. 

ഇന്ദിരപുരത്ത് രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, എച്ആര്‍ ഇന്‍ഫ്രാസിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഫ്‌ലാറ്റുകളുണ്ടായിരുന്നു. ഇരു കമ്പനികളും സംയുക്തമായി ചേര്‍ന്ന് 2011ലാണ് ഫ്‌ലാറ്റ് നിര്‍മാണം തുടങ്ങിയത്. ഈ സംരഭത്തിന്റെ ഡയറക്ടറും ബ്രാന്‍ഡ് അംബാസഡറുമായിരുന്നു ഗംഭീര്‍. 

കോടിക്കണക്കിന് രൂപ മുന്‍കൂറായി വാങ്ങി വഞ്ചിച്ചതായാണ് ഉടമകളുടെ പരാതി. മുന്‍കൂറായി പണം നല്‍കിയിട്ടും പദ്ധതി മഴുമിപ്പിക്കാതെ കമ്പനി പറ്റിക്കുകയായിരുന്നുവെന്നും ഉടമകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com