ആദ്യ പോരാട്ടം ദക്ഷിണാഫ്രിക്കക്കെതിരെ; പിന്നാലെ ഓസ്‌ട്രേലിയ; ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തെ ഈ മാസം 15ന് തിരഞ്ഞെടുക്കും
ആദ്യ പോരാട്ടം ദക്ഷിണാഫ്രിക്കക്കെതിരെ; പിന്നാലെ ഓസ്‌ട്രേലിയ; ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ആരവങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. 1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ കന്നി ലോക കിരീടം ഉയര്‍ത്തിയ ഇന്ത്യ 2011ല്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമിലൂടെ രണ്ടാം വട്ടവും നേട്ടം ആവര്‍ത്തിച്ചു. ഇത്തവണ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നാം കിരീടം തേടിയിറങ്ങുന്നത്. 

ഇന്ത്യന്‍ ടീം 15ന്
ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തെ ഈ മാസം 15ന് തിരഞ്ഞെടുക്കും. 23നാണ് ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന തിയതി. 23ന് എല്ലാ ടീമുകളും അവരുടെ 15 അംഗ സംഘത്തിന്റെ പട്ടിക നല്‍കിയിരിക്കണം. ഇതിന് ശേഷം പരുക്കുമായ ബന്ധപ്പെ വിഷയങ്ങളില്‍ മാത്രമാകും ടീമുകള്‍ക്ക് താരങ്ങളെ മാറ്റാന്‍ അനുവാദം ലഭിക്കുക. 

ഉദ്ഘാടന മത്സരം
മെയ് 30ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പോരാട്ടം. ഫൈനല്‍ ജൂലൈ 14ന് അരങ്ങേറും. 

ടൂര്‍ണമെന്റ് ഫോര്‍മാറ്റ്
റൗണ്ട് റോബിന്‍, നോക്കൗട്ട് രീതിയിലാണ് ഇത്തവണ മത്സരങ്ങള്‍. പത്ത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 45 ലീഗ് മത്സരങ്ങളില്‍ ടീമുകളെല്ലാം നേര്‍ക്കുനേര്‍ പോരാടും. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ നേരിട്ട് സെമിയിലേക്ക് കടക്കും. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്.

ഇന്ത്യയുടെ ആദ്യ മത്സരം
ഇന്ത്യ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നത് ജൂണ്‍ അഞ്ചിനാണ്. സതാംപ്ടനിലെ റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

ഏത് ചാനല്‍
സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ലോകകപ്പിന്റെ തത്സമയ സംപ്രേക്ഷണത്തിനുള്ള കരാര്‍ സ്വന്തമാക്കിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്‌സ്റ്റാര്‍ വഴിയും മത്സരങ്ങള്‍ വീക്ഷിക്കാം. 

ഇന്ത്യന്‍ മത്സരങ്ങളുടെ തീയതി

ജൂണ്‍ 5: ഇന്ത്യ- ദക്ഷിണാഫ്രിക്ക

ജൂണ്‍ 9: ഇന്ത്യ- ഓസ്‌ട്രേലിയ 

ജൂണ്‍ 13: ഇന്ത്യ- ന്യൂസിലന്‍ഡ്

ജൂണ്‍ 16: ഇന്ത്യ- പാക്കിസ്ഥാന്‍

ജൂണ്‍ 22: ഇന്ത്യ- അഫ്ഗാനിസ്ഥാന്‍

ജൂണ്‍ 27: ഇന്ത്യ- വെസ്റ്റിന്‍ഡീസ്

ജൂണ്‍ 30: ഇന്ത്യ- ഇംഗ്ലണ്ട്

ജൂലൈ 2: ഇന്ത്യ- ബംഗ്ലാദേശ്

ജൂലൈ 6: ഇന്ത്യ- ശ്രീലങ്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com