ഗോള്‍ ലൈന്‍ കടക്കാന്‍ ഒരിഞ്ച്‌, എന്നിട്ടും ഗോള്‍ വല കുലുക്കാനായില്ല; ഇതിലും വലിയ പിഴവ് സ്വപ്‌നങ്ങളില്‍ മാത്രം

പിഎസ്ജി താരം എറിക് മാക്‌സിമിന് പന്ത് അവിടെ ഒന്ന് കാല്‍ കൊണ്ട് പതിയെ തൊടുകയേ വേണ്ടിയിരുന്നുള്ളു
ഗോള്‍ ലൈന്‍ കടക്കാന്‍ ഒരിഞ്ച്‌, എന്നിട്ടും ഗോള്‍ വല കുലുക്കാനായില്ല; ഇതിലും വലിയ പിഴവ് സ്വപ്‌നങ്ങളില്‍ മാത്രം

പോസ്റ്റിന് മുന്നില്‍ ഗോളിയില്ല, എതിര്‍ ടീമിലെ പ്രതിരോനിര താരങ്ങളുമില്ല. ഒരിഞ്ച് കൂടി കടന്ന് പന്ത് ഗോള്‍ വര കടക്കുമെന്ന് ഉറപ്പായിരുന്ന സമയം. പിഎസ്ജി താരം എറിക് മാക്‌സിമിന് പന്ത് അവിടെ ഒന്ന് കാല്‍ കൊണ്ട് പതിയെ തൊടുകയേ വേണ്ടിയിരുന്നുള്ളു. പക്ഷേ അവിശ്വസനീയമാം വിധം അത് ഗോളാക്കാതെ പാഴാക്കി കളയുകയായിരുന്നു പിഎസ്ജി താരം. 

സഹതാരം ക്രിസ്റ്റഫറിന്റെ ഷോട്ട് ഗോള്‍ലൈനിന് ഉള്ളില്‍ നിന്നാണ് എറിക് നഷ്ടപ്പെടുത്തി കളഞ്ഞത്. ഫ്രഞ്ച് ലീഗ് വണ്ണില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിന് ഇടയിലായിരുന്നു സംഭവം. ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തേയും വലിയ പിഴവുകളില്‍ ഒന്നാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com