ബെയില്‍സിന്റെ കളിയില്‍ സഹികെട്ട് രഹാനെ പറയുന്നു, അത് ഡെഡ് ബോളാക്കണം, ബൗണ്ടറി എങ്കിലും അനുവദിക്കരുത്‌

രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലായിരുന്നു ബെയില്‍സ് ആദ്യം രഹാനെയുടെ സംഘത്തെ ചതിക്കുന്നത്
ബെയില്‍സിന്റെ കളിയില്‍ സഹികെട്ട് രഹാനെ പറയുന്നു, അത് ഡെഡ് ബോളാക്കണം, ബൗണ്ടറി എങ്കിലും അനുവദിക്കരുത്‌

പന്ത്രണ്ടാം ഐപിഎല്‍ സീസണ്‍ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ തന്നെ രണ്ട് വട്ടമാണ് രാജസ്ഥാന്‍ റോയല്‍സ് ബെയില്‍സിന്റെ കളിക്ക് ഇരയായത്. അതോടെ ക്ഷമ നശിച്ച രാജസ്ഥാന്‍ നായകന്‍ അജങ്ക്യാ രഹാനെ ഒരു നിര്‍ദേശവുമായി എത്തുകയാണ്. സ്റ്റംപില്‍ കൊണ്ടിട്ടും ബെയില്‍സ് താഴെ വീഴുന്നില്ലായെങ്കില്‍ ആ ഡെലിവറി ഡെഡ് ബോള്‍ ആക്കണം എന്നാണ് രഹാനെയുടെ ആവശ്യം. 

രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലായിരുന്നു ബെയില്‍സ് ആദ്യം രഹാനെയുടെ സംഘത്തെ ചതിക്കുന്നത്. ധോനി ബാറ്റ് ചെയ്യവെ പന്ത് സ്റ്റംപില്‍ കൊണ്ടുവെങ്കിലും ബെയില്‍സ് ഇളകിയില്ല. അവിടുന്ന് കിട്ടിയ ജീവന്‍ ഉപയോഗിച്ച് തകര്‍ത്തടിച്ചാണ് ധോനി കളി രാജസ്ഥാന്റെ കയ്യില്‍ നിന്നും തട്ടിയകറ്റിയത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രാജസ്ഥാന്റെ മത്സരത്തില്‍ ക്രിസ് ലിന്നാണ് ഇത്തരത്തില്‍ രക്ഷപെട്ടത്. ധവാന്‍ കുല്‍ക്കര്‍ണിയുടെ ഡെലിവറി സ്റ്റംപില്‍ തൊട്ട് ബെയില്‍സ് റെഡ് കളര്‍ ആയെങ്കിലും ബെയില്‍സ് താഴെ വീണില്ല. ഔട്ട് ആയില്ല എന്നതിന് പുറമേ, ആ പന്ത് ബൗണ്ടറി ലൈന്‍ കടക്കുകയും ചെയ്തു. 

ഇതോടെയാണ് രഹാനെ ഇത്തരം ഡെലിവറികള്‍ ഡെഡ് ബോളായി കണക്കാക്കണം എന്ന് ആവശ്യപ്പെട്ട് എത്തുന്നത്. നിയമം നിയമം തന്നെയാണ്. എങ്കിലും അത്തരത്തില്‍ വരുന്ന ബൗണ്ടറിയെങ്കിലും കണക്കാക്കാതെയിരിക്കണം. അവിടെ ബൗണ്ടറി അനുവദിക്കാതെ ഇരിക്കുകയെങ്കിലും ചെയ്യൂ എന്നാണ് ഞാന്‍ അമ്പയറോട് ആവശ്യപ്പെട്ടത് എന്ന്ും രഹാനെ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com