പീയുഷ് ചൗളയുടേയോ ക്യാച്ചോ? രവീന്ദ്ര ജഡേജയുടെ സേവോ? ഏതാണ് കിടിലന്‍?
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2019 11:24 AM |
Last Updated: 10th April 2019 11:24 AM | A+A A- |

കൊല്‍ക്കത്ത ബാറ്റിങ് നിരയെ തകര്‍ത്ത് തുടര്‍ച്ചയായ നാലാം ജയവും നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. ഫീല്‍ഡിങ്ങില്‍ ചില മികച്ച നിമിഷങ്ങള്‍ കൂടി സമ്മാനിച്ചതായിരുന്നു ചെന്നൈ-കൊല്‍ക്കത്ത പോരാട്ടം. പീയുഷ് ചൗളയുടെ ക്യാച്ചും, രവീന്ദ്ര ജഡേജയുടെ സേവുമാണ് ആരാധകരെ കളിയില്‍ ത്രില്ലടിപ്പിച്ചത്.
സുനില്‍ നരെയ്‌നിന്റെ ഡെലിവറിയില്‍ സുരേഷ് റെയ്‌നയെ ഡ്രസിങ് റൂമിലേക്ക് മടക്കിയായിരുന്നു പീയു് ചൗളയുടെ തകര്‍പ്പന്‍ ക്യാച്ച്. ലോങ് ഓണിന് മുകളിലൂടെ പന്ത് പായിക്കാനായിരുന്നു റെയ്‌നയുടെ ശ്രമം. എന്നാല്‍ കണക്ട് ചെയ്യുന്നതില്‍ പിഴച്ചു. സര്‍ക്കിളില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചൗള പിന്നിലേക്ക് ഓടി പന്ത് കൈപ്പിടിയില്‍ ഒതുക്കി. വീഴുന്നതിന് ഇടയിലും പന്ത് കൈവിട്ടു പോവുന്നില്ലെന്ന് പീയുഷ് ചൗള ഉറപ്പിച്ചു.
രവീന്ദ്ര ജഡേജയുടെ ഫീല്‍ഡിങ് മികവായിരുന്നു മത്സരത്തിലെ മറ്റൊരു ഹൈലൈറ്റ്. ഡീപ്പ് മിഡ് വിക്കറ്റിലേക്ക് റസല്‍ പന്ത് പായിച്ചപ്പോള്‍ അത് സിക്‌സ് എന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ പിന്നിലേക്ക് ചാടി ഒറ്റക്കൈ കൊണ്ട് ജഡേജ പന്ത് ബൗണ്ടറി ലൈനിന് അപ്പുറം കടക്കുന്നത് തടഞ്ഞിട്ടു. അവിടെ ഒരു റണ്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടുവാനായത്. അഞ്ച് റണ്‍സ് ജഡേജ സേവ് ചെയ്തു.