വിരമിക്കാനുണ്ടായ കാരണം ഇതാണ്, ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തുന്നു

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ജയം പിടിച്ചതിന് ശേഷമായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം
വിരമിക്കാനുണ്ടായ കാരണം ഇതാണ്, ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തുന്നു

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ദിവസമായിരുന്നു അത്, രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും എബി ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ച ദിവസം.  അതിലേക്ക് നയിച്ച കാരണത്തെ കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് ഡിവില്ലിയേഴ്‌സ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ജയം പിടിച്ചതിന് ശേഷമായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐപിഎല്‍ പോലെ ലീഗ് മത്സരങ്ങള്‍ കളിക്കുമ്പോള്‍, എല്ലാ ഊര്‍ജവും എടുത്ത് അവിടെ കളിക്കണമായിരുന്നു. അതിന് വേണ്ടിയാണ് ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. വര്‍ഷത്തില്‍ 10-11 മാസം വെച്ച് അതേ ഊര്‍ജത്തോടെ എനിക്ക് കരിയറിന്റെ 15 വര്‍ഷത്തിന് ശേഷം കളിക്കുവാന്‍ സാധിക്കില്ലെന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു. 

പല പ്രാദേശിക കളിക്കാരുടേയും യുവാക്കളുടേയും കളികള്‍ എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നുണ്ട്. വരും തലമുറയ്ക്ക് വേണ്ടി, അവര്‍ക്ക് പ്രചോദനമാകുന്നതിന് വേണ്ടി കളിക്കുവാനാണ് ആഗ്രഹിക്കുന്നത്. 2018 മെയ് 23നായിരുന്നു ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ബാംഗ്ലൂരിന് വേണ്ടി ഇതേ രീതിയില്‍ കളി തുടരുവാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ഡിവില്ലിയേഴ്‌സ് പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com