സ്ത്രീവിരുദ്ധ പരാമര്‍ശം; രാഹുലിനും ഹര്‍ദികിനും 20 ലക്ഷം രൂപ വീതം പിഴ; തുക സൈനികരുടെ വിധവകള്‍ക്ക് നല്‍കണം

കോഫി വിത്ത് കരണ്‍ ടെലിവിഷന്‍ ചാറ്റ് ഷോക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും 20 ലക്ഷം രൂപ വീതം പിഴയടക്കണം
സ്ത്രീവിരുദ്ധ പരാമര്‍ശം; രാഹുലിനും ഹര്‍ദികിനും 20 ലക്ഷം രൂപ വീതം പിഴ; തുക സൈനികരുടെ വിധവകള്‍ക്ക് നല്‍കണം

മുംബൈ: കോഫി വിത്ത് കരണ്‍ ടെലിവിഷന്‍ ചാറ്റ് ഷോക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും 20 ലക്ഷം രൂപ വീതം പിഴയടക്കണം. ബിസിസിഐ ഓംബ്ഡ്‌സ്മാന്‍ ഡികെ ജെയ്‌നാണ് പിഴത്തുക തീരുമാനിച്ചത്. 

ഇരുവരും പത്ത് ലക്ഷം വീതം ജോലിക്കിടെ വീരമൃത്യു വരിച്ച പാരാമിലിട്ടറി സൈനികരുടെ വിധവകള്‍ക്ക് നല്‍കണം. ഇത്തരത്തില്‍ മരിച്ച പത്ത് സൈനികരുടെ വിധവകള്‍ക്ക് ഓരോ ലക്ഷം വീതം നല്‍കുകയാണ് വേണ്ടത്. ശേഷിക്കുന്ന പത്ത് ലക്ഷം രൂപ വീതം കാഴ്ച പരിമിതരുടെ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി ഫണ്ട് രൂപീകരിച്ച് ഇരുവരും അതില്‍ നിക്ഷേപിക്കണമെന്നും ഒംബ്ഡ്‌സ്മാന്‍ നിര്‍ദേശിച്ചു. പിഴത്തുക ഇരു താരങ്ങളും നാലാഴ്ച്ചയ്ക്കുള്ളില്‍ കെട്ടിയില്ലെങ്കില്‍ താരങ്ങളുടെ മാച്ച് ഫീസില്‍ നിന്ന് ഈടാക്കാന്‍ ബിസിസിഐക്ക് അധികാരമുണ്ടെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി കൂടിയായ ജെയ്ന്‍ വ്യക്തമാക്കി.  

സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായ പശ്ചാത്തലത്തില്‍ ഇരു താരങ്ങളേയും ബിസിസിഐ മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. വിലക്ക് കാലാവധി അവസാനിച്ചാണ് ഇരുവരും വീണ്ടും കൡക്കളത്തില്‍ സജീവമായത്. നിലവില്‍ ഐപിഎല്ലില്‍ മികച്ച ഫോമിലാണ് രാഹുലും ഹര്‍ദികും. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തിലും ഇരുവരും ഇടംപിടിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com