സലയുടെ ഡൈവ് ആണോ പ്രശ്‌നം? അയാള്‍ മുസ്ലീമായതാണോ? സലയുടെ ഡൈവില്‍ ഫുട്‌ബോള്‍ ലോകം കൊമ്പുകോര്‍ക്കുന്നു

ജയിച്ചു കയറിയെങ്കിലും സലയെ ഫൗള്‍ ചെയ്തതിന് അനുവദിച്ച പെനാല്‍റ്റിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിലെ സംസാരം
സലയുടെ ഡൈവ് ആണോ പ്രശ്‌നം? അയാള്‍ മുസ്ലീമായതാണോ? സലയുടെ ഡൈവില്‍ ഫുട്‌ബോള്‍ ലോകം കൊമ്പുകോര്‍ക്കുന്നു

കാര്‍ഡിഫ് സിറ്റിക്കെതിരെ ജയം പിടിച്ച് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വീണ്ടും ഒന്നാമതെത്തിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ക്ലോപ്പിന്റേയും സംഘത്തിന്റേയും ജയം. ജയിച്ചു കയറിയെങ്കിലും സലയെ ഫൗള്‍ ചെയ്തതിന് അനുവദിച്ച പെനാല്‍റ്റിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിലെ സംസാരം. 

കാര്‍ഡിഫ് സിറ്റി നായകന്‍ സീന്‍ മൊറിസന്‍ സലയെ പിന്നില്‍ നിന്നും തടഞ്ഞു പിടിക്കുകയായിരുന്നു. പെനാല്‍റ്റിക്ക് വേണ്ടി നാടകീയമായി വീഴുകയായിരുന്നു സല എന്നാണ് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തിയത്. ചെല്‍സിക്കെതിരായ സലയുടെ ഡൈവിനെതിരേയും ആരാധകരില്‍ ചിലരെല്ലാം വിമര്‍ശനവുമായി എത്തിയിരുന്നു. അതിനിടയില്‍ സലയെ പരിഹസിച്ച് എത്തുകയാണ് കാര്‍ഡിഫ് സിറ്റി പരിശീലകന്‍ നീല്‍ വാര്‍നോക്ക്. ഒളിംപിക്‌സ് മെഡല്‍ ജേതാവായ ബ്രിട്ടീഷ് ഡൈവര്‍ ടോം ഡേലേയിയോടാണ് സലയെ കാര്‍ഡിഫ് സിറ്റി മാനേജര്‍ ഉപമിക്കുന്നത്. അവിടെ ടോം ഡേലേയുടെ ജോലിയാണ് സല ചെയ്തത്, 9.9 ഡൈവ്. 

ഇങ്ങനെ പെനാല്‍റ്റി അനുവദിക്കുവാന്‍ പോയാല്‍ ഒരു കളിയില്‍ നിരവധി പെനാല്‍റ്റികള്‍ നമുക്ക് കാണാം. സലയുടെ ഡൈവ് പെനാല്‍റ്റി അര്‍ഹിക്കുന്നതല്ല. അവിടെ സലയ്ക്ക് പെനാല്‍റ്റി അനുവദിച്ചപ്പോള്‍, പകുതി സമയത്തിന് ശേഷം ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പെനാല്‍റ്റി നഷ്ടപ്പെട്ടു. എന്നാലവിടെ പെനാല്‍റ്റി നഷ്ടപ്പെട്ടതിന് അവര്‍ കാരണമായി പറയുന്നത് ലൈന്‍സ്മാന്റെ കണ്ണില്‍ ഇരുട്ടു കയറി കണ്ണ് മങ്ങിയത് കൊണ്ടായിരിക്കും എന്നാണ്. 

ലിവര്‍പൂളിനെതിരായ തോല്‍വിയോടെ പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണില്‍ കളിക്കുന്ന കാര്യത്തിര്‍ കാര്‍ഡിഫ് സിറ്റിക്ക് മേല്‍ നിഴല്‍ വീണിരിക്കുകയാണ്. റെലഗേഷന്‍ സോണില്‍ ബ്രൈറ്റണ്ണിനും മൂന്ന് പോയിന്റ് താഴെയാണ് കാര്‍ഡിഫ് സിറ്റി ഇപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com