ധോനിക്ക് പനി പിടിച്ചപ്പോള്‍ റായിഡു വിക്കറ്റ് കീപ്പറായി; ആരാധകര്‍ വെറുതെ വിട്ടില്ല

മറ്റൊരു ഡൈമെന്‍ഷന്‍ കൂടി അയാള്‍ തന്റെ കളിക്കൊപ്പം ചേര്‍ത്തുവെന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്രയും എത്തി
ധോനിക്ക് പനി പിടിച്ചപ്പോള്‍ റായിഡു വിക്കറ്റ് കീപ്പറായി; ആരാധകര്‍ വെറുതെ വിട്ടില്ല

പനിയെ തുടര്‍ന്ന് ധോനിക്ക് വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ റായിഡുവായിരുന്നു വിക്കറ്റിന് പിന്നില്‍ ഗ്ലൗസണിഞ്ഞത്. പക്ഷേ വിക്കറ്റിന്റെ പിന്നിലേക്കുള്ള റായിഡുവിന്റെ വരവിനെ ആരാധകര്‍ വെറുതെ വിട്ടില്ല. വിജയ് ശങ്കറെ 3 ഡൈമന്‍ഷന്‍ എന്ന് വിളിച്ച സെലക്ടര്‍മാരുടെ മുന്നില്‍ 2 ഡൈമെന്‍ഷനാവാനുള്ള ശ്രമാണ് റായിഡുവിന്റേതെന്ന് പറഞ്ഞാണ് ആരാധകര്‍ ട്രോളുമായി എത്തുന്നത്. 

മറ്റൊരു ഡൈമെന്‍ഷന്‍ കൂടി അയാള്‍ തന്റെ കളിക്കൊപ്പം ചേര്‍ത്തുവെന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്രയും എത്തി. ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും റായിഡു ഇപ്പോള്‍ ഇറങ്ങി കഴിഞ്ഞു. ഐസിസി റായിഡുവിന്റെ ബൗളിങ് വിലക്കിയില്ലായിരുന്നു എങ്കില്‍ അദ്ദേഹത്തിന് 4 ഡൈമെന്‍ഷന്‍ കൊണ്ടുവരാമായിരുന്നു എന്നുമാണ് ആരാധകരുടെ കമന്റുകള്‍. 

ഇംഹ്ലണ്ട് താരമായ സാം ബില്ലിങ്‌സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. എന്നാല്‍ ബില്ലിങ്‌സിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനെ തുടര്‍ന്നാണ് റായിഡുവിന് വിക്കറ്റിന് പിന്നിലേക്ക് വരേണ്ടി വന്നത്. റായിഡുവിന് പകരം വിജയ് ശങ്കറെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ഉള്‍പ്പെടുത്തിയതിന് കാരണമായി സെലക്ടര്‍മാര്‍ പറഞ്ഞത് വിജയിയുടെ 3 ഡൈമെന്‍ഷണല്‍ സാധ്യതകളായിരുന്നു. 

സെലക്ടര്‍മാരുടെ 3 ഡൈമെന്‍ഷണല്‍ പരാമര്‍ശത്തെ പരോക്ഷമായി ലക്ഷ്യം വെച്ച് റായിഡുവിന്റെ ട്വീറ്റുമെത്തിയിരുന്നു. ലോകകപ്പ് കാണുവാന്‍ 3ഡി ഗ്ലാസ് ഓര്‍ഡര്‍ ചെയ്തുവെന്ന് പറഞ്ഞായിരുന്നു റായിഡുവിന്റെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com