അത് ക്യാച്ചായിരുന്നുവോ? അതോ സ്റ്റംപ് ചെയ്ത് പുറത്താക്കിയതാണോ? അത് സഞ്ജുവിന്റെ ബ്രില്യന്‍സ്

മനീഷ് പാണ്ഡേയുടെ വിക്കറ്റ് സഞ്ജു സാംസണ്‍ വീഴ്ത്തിയ വിധമാണ് ആരാധകരില്‍ കൗതുകം തീര്‍ത്തത്
അത് ക്യാച്ചായിരുന്നുവോ? അതോ സ്റ്റംപ് ചെയ്ത് പുറത്താക്കിയതാണോ? അത് സഞ്ജുവിന്റെ ബ്രില്യന്‍സ്

അത് ക്യാച്ചായിരുന്നുവോ? അതോ സ്റ്റംപ് ചെയ്ത് പുറത്താക്കിയതാണോ? സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മനീഷ് പാണ്ഡേയുടെ വിക്കറ്റ് സഞ്ജു സാംസണ്‍ വീഴ്ത്തിയ വിധമാണ് ആരാധകരില്‍ കൗതുകം തീര്‍ത്തത്. സഞ്ജുവിന് പോലും അറിയില്ല ആ ഔട്ട് യഥാര്‍ഥത്തില്‍ എങ്ങനെയായിരുന്നു എന്ന്. 

സണ്‍റൈസേഴ്‌സിന്റെ ഇന്നിങ്‌സിലെ 15ാം ഓവറിലായിരുന്നു സംഭവം. മനീഷ് പാണ്ഡേയ്ക്ക് ശ്രേയസ് ഗോപാലില്‍ നിന്നും വന്നത് ഗൂഗ്ലി. അത് തേര്‍ഡ് മാനിലേക്ക് കളിക്കുവാനായിരുന്നു മനീഷ് പാണ്ഡേയുടെ ശ്രമം. പക്ഷേ പന്ത് സഞ്ജുവിന്റെ കൈകളിലൊതുങ്ങി. ക്യാച്ചില്‍ അപ്പീല്‍ ചെയ്യുന്നതിന് മുന്‍പ് സഞ്ജു ബെയില്‍സുമിളക്കി. 

ഈ സമയം ബാലന്‍സ് നഷ്ടപ്പെട്ട മനിഷ് പാണ്ഡേയുടെ ബാക്ക് ഫുട്ട് ക്രീസില്‍ കുത്തിയിരുന്നില്ല. സ്റ്റംപിങ്ങില്‍ സഞ്ജു അപ്പീല്‍ ചെയ്തു. പക്ഷേ റിപ്ലേകളില്‍ ബാറ്റില്‍ എഡ്ജ് ചെയ്താണ് പന്ത് സഞ്ജുവിന്റെ കൈകളിലേക്ക് എത്തിയത് എന്ന് വ്യക്തമായിരുന്നു. 

36 പന്തില്‍ നിന്നും 61 റണ്‍സ് എടുത്തായിരുന്നു മനീഷ് പാണ്ഡേയുടെ ഇന്നിങ്‌സ്. മനീഷിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 160 റണ്‍സ് കണ്ടെത്തിയത്. എന്നാല്‍ ജോസ് ബട്ട്‌ലര്‍ എന്ന തങ്ങളുടെ പ്രധാന താരം മടങ്ങിയതിന്റെ തിരിച്ചടി അതിജീവിച്ചാണ് രാജസ്ഥാന്‍ ബാറ്റ് ചെയ്തത്. രഹാനെ, ലിവിങ്‌സ്റ്റോണ്‍, സഞ്ജു, സ്മിത്ത് എന്നിവരുടെ ബാറ്റിങ് ബലത്തില്‍ രാജസ്ഥാന്‍ ഏഴ് വിക്കറ്റിന് ജയം പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com