അവസാന ഏകദിനം അവിസ്മരണീയമാക്കി ഗെയ്ല്‍; തകര്‍ത്തടിച്ച് വിന്‍ഡീസിന്റെ തുടക്കം

ഇന്ത്യക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട് വെസ്റ്റിന്‍ഡീസ്
അവസാന ഏകദിനം അവിസ്മരണീയമാക്കി ഗെയ്ല്‍; തകര്‍ത്തടിച്ച് വിന്‍ഡീസിന്റെ തുടക്കം

പോര്‍ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട് വെസ്റ്റിന്‍ഡീസ്. വെറ്ററന്‍ ഓപണര്‍ ക്രിസ് ഗെയ്ല്‍ കരിയറിലെ അവസാന ഏകദിന പോരാട്ടം അവിസ്മരണീയമാക്കിയാണ് മടങ്ങിയത്. മഴയെ തുടര്‍ന്ന് കളി നിര്‍ത്തു വയ്ക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 22 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ്. 

ടോസ് നേടി വിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്രിസ് ഗെയ്ല്‍- എവിന്‍ ലൂയീസ് സഖ്യം 10.5 ഓവറില്‍ 115 റണ്‍സാണ് അടിച്ചെടുത്തത്. ഗെയ്ല്‍ 41 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതം 72 റണ്‍സെടുത്തപ്പോള്‍ എവിന്‍ ലൂയീസ് 29 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 43 റണ്‍സും കണ്ടെത്തി. 

മഴയെത്തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ 19 റണ്‍സുമായി ഷായ് ഹോപും 18 റണ്‍സുമായി ഹെറ്റ്‌മെയറുമാണ് ക്രീസില്‍. ഗെയ്‌ലിനെ ഖലീല്‍ അഹമ്മദും ലൂയീസിനെ ചഹലുമാണ് മടക്കിയത്. 

ഇന്ത്യ കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചഹലിന് അവസരം നല്‍കി. മത്സരം തുടങ്ങി രണ്ടാം ഓവറിനിടെ മഴ പെയ്ത് തടസപ്പെട്ടിരുന്നു. പിന്നീട് മഴ മാറി വീണ്ടും പോരാട്ടം തുടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com