വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡ്; ഓള്‍റൗണ്ട് മികവ്; എന്നിട്ടും അശ്വിനെ തഴഞ്ഞത് ഞെട്ടിച്ചു; വിമര്‍ശനവുമായി ഗാവസ്‌കര്‍ 

തീരുമാനത്തെ ചോദ്യം ചെയ്ത് ഇതിഹാസ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി
വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡ്; ഓള്‍റൗണ്ട് മികവ്; എന്നിട്ടും അശ്വിനെ തഴഞ്ഞത് ഞെട്ടിച്ചു; വിമര്‍ശനവുമായി ഗാവസ്‌കര്‍ 

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് സ്പിന്നര്‍ ആര്‍ അശ്വിനെ ഒഴിവാക്കിയത് ആരാധകരില്‍ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. അശ്വിന് പകരം രവീന്ദ്ര ജഡേജയാണ് ടീമില്‍ ഇടം പിടിച്ചത്. എന്നാല്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് ഇതിഹാസ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി. 

വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് അശ്വിന്‍.  അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ഗാവസ്‌കര്‍ വ്യക്തമാക്കി.

ടെസ്റ്റില്‍ ഇന്ത്യയുടെ വിശ്വസ്ത താരമായിട്ടായിരുന്നു അശ്വിന്‍ വിലയിരുത്തപ്പെട്ടത്. 65 ടെസ്റ്റില്‍ 342 വിക്കറ്റും 2361 റണ്‍സും അശ്വിനുണ്ട്. വിന്‍ഡീസിനെതിരെ 11 മത്സരങ്ങളില്‍ 60 വിക്കറ്റുകളാണ് അശ്വിന്‍ നേടിയിട്ടുള്ളത്. ഓള്‍റൗണ്ട് മികവുള്ള ഒരു താരത്തെയാണ് ഇത്തരത്തില്‍ ഒഴിവാക്കിയിരിക്കുന്നതെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.  

എന്നാല്‍ അശ്വിനെ ഒഴിവാക്കിയതിനെ ടീം ഉപനായകന്‍ അജിന്‍ക്യ രഹാനെ ന്യായീകരിച്ചു. അശ്വിനെ പോലൊരു മികച്ച താരമില്ലാത്തത് പ്രയാസമുണ്ടാക്കുന്നതാണ്. എന്നാല്‍ മികച്ച ടീം കോമ്പിനേഷന് പ്രാധാന്യം കൊടുത്തതിനാലാണ് അശ്വിനെ ഒഴിവാക്കിയതെന്നായിരുന്നു രഹാനെയുടെ മറുപടി. 

അശ്വിനും രോഹിത് ശര്‍മ്മയും പുറത്തായപ്പോള്‍ ഏക സ്പിന്നറായി രവീന്ദ്ര ജഡേജയും ആറാം ബാറ്റ്‌സ്മാനായി ഹനുമാ വിഹാരിയുമാണ് ടീം ഇലവനില്‍ ഇടം കണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com