ബോധമില്ലേ എന്നാണ് ഞാന്‍ സെവാഗിനോട് ചോദിച്ചത്, പക്ഷേ അത് സത്യമായെന്ന് ഡേവിഡ് വാര്‍ണര്‍

ഡല്‍ഹിക്ക് വേണ്ടി ഐപിഎല്‍ കളിക്കുന്ന സമയം സെവാഗിനെ കണ്ടപ്പോഴാണ് സെവാഗ് തന്നോട് അക്കാര്യം പറഞ്ഞ
ബോധമില്ലേ എന്നാണ് ഞാന്‍ സെവാഗിനോട് ചോദിച്ചത്, പക്ഷേ അത് സത്യമായെന്ന് ഡേവിഡ് വാര്‍ണര്‍

ട്വന്റി20യിലല്ല, നിങ്ങള്‍ക്ക് മികച്ച ടെസ്റ്റ് കളിക്കാരനാവാനാണ് സാധിക്കുക എന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് തന്നോട് പറഞ്ഞിരുന്നതായി ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മുന്നൂറ് പിന്നിട്ടതിന് പിന്നാലെയാണ് വാര്‍ണറുടെ വാക്കുകള്‍. 

ഡല്‍ഹിക്ക് വേണ്ടി ഐപിഎല്‍ കളിക്കുന്ന സമയം സെവാഗിനെ കണ്ടപ്പോഴാണ് സെവാഗ് തന്നോട് അക്കാര്യം പറഞ്ഞത്, ട്വന്റി20യില്‍ മികവ് കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് ടെസ്റ്റില്‍ മികവ് കാണിക്കാന്‍ സാധിക്കുമെന്ന്. പക്ഷേ, ഞാന്‍ ആ സമയം അതിനോട് എതിര്‍ത്താണ് സെവാഗിനോട് സംസാരിച്ചത്, വാര്‍ണര്‍ പറയുന്നു. 

നിങ്ങള്‍ക്ക് ബോധമില്ലേ എന്ന് ഞാന്‍ അപ്പോള്‍ സെവാഗിനോട് ചോദിച്ചു. ഞാന്‍ കൂടുതല്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍, കവര്‍ അവര് ഓപ്പണായി ഇടും. സ്ലിപ്പിലും, ഗള്ളിയിലും ഫീല്‍ഡറുണ്ടാവുമെന്നെല്ലാം സെവാഗ് പറഞ്ഞുകൊണ്ടിരുന്നു. അതെല്ലാം എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ ഈ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുക എന്നാല്‍ എളുപ്പമാണ്...പക്ഷേ യാഥാര്‍ഥ്യമാക്കാന്‍ ബുദ്ധിമുട്ടാണ്, വാര്‍ണര്‍ പറഞ്ഞു. 

പിങ്ക് ബോള്‍ ടെസ്റ്റില്‍ 335 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. വാര്‍ണറുടേയും ലാബുഷാഗ്നെയുടേയും മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സ് എന്ന നിലയില്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാനാവട്ടെ 73 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com