മഴയത്ത് പിന്തുടരുന്നത് വിജെഡി നിയമം; എന്നിട്ടം 10 വര്‍ഷമായി പ്രതിഫലം നല്‍കാതെ ബിസിസിഐ

കഴിഞ്ഞ 12 വര്‍ഷത്തിന് ഇടയില്‍, ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ 500ന് അടുത്ത മത്സരങ്ങളില്‍ വിജെഡി നിയമം അനുസരിച്ച് ഫലം കണ്ടെത്തിയിട്ടുണ്ട്
മഴയത്ത് പിന്തുടരുന്നത് വിജെഡി നിയമം; എന്നിട്ടം 10 വര്‍ഷമായി പ്രതിഫലം നല്‍കാതെ ബിസിസിഐ

തൃശൂര്‍: ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നടപ്പിലാക്കുന്ന മഴ നിയമം ബിസിസിഐ ഉപയോഗിക്കുന്നത് ഇതിന്റെ ഉപജ്ഞാതാവായ വി ജയദേവന് പ്രതിഫലം നല്‍കാതെ. കഴിഞ്ഞ പത്ത് വര്‍ഷമായി ജയദേവന് ബിസിസിഐ പ്രതിഫലം നല്‍കാന്‍ തയ്യാറായിട്ടില്ല. 

കഴിഞ്ഞ 12 വര്‍ഷത്തിന് ഇടയില്‍, ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ 500ന് അടുത്ത മത്സരങ്ങളില്‍ വിജെഡി നിയമം അനുസരിച്ച് ഫലം കണ്ടെത്തിയിട്ടുണ്ട്. ട്വന്റി20 ലീഗുകളായ കെപിഎല്‍, തമിഴ്‌നാട് പ്രീമിയര്‍ ലീഗ് എന്നിവയിലും വിജെഡി നിയമമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകത്തിലായുള്ള എന്റെ സേവനങ്ങള്‍ക്ക് ഒരു തരത്തിലുള്ള അംഗീകാരവും ലഭിച്ചിട്ടില്ലെന്ന് ജയദേവന്‍ പറയുന്നു. 

ഐസിസി പിന്തുടരുന്ന ഡക്ക് വര്‍ത്ത് ലൂയിസ് നിയമത്തേക്കാള്‍ മികച്ചതാണ് വിജെഡി നിയമം എന്ന് പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ട്വന്റി20യും, വനിതാ ക്രിക്കറ്റും ഉള്‍പ്പെടെ എല്ലാ ഡൊമസ്റ്റിക് മത്സരങ്ങളിലും 2007 സെപ്തംബര്‍ മുതലാണ് ബിസിസിഐ വിജെഡി നിയമം കൊണ്ടുവന്നത്. 

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം തേടി ഞാന്‍ 2009ല്‍ കെസിഎ സെക്രട്ടറിയായിരുന്ന ടി സി മാത്യുവിനെ കണ്ടിരുന്നു. അദ്ദേഹം എന്നെ ആ സമയം ബിസിസിഐ സെക്രട്ടറിയായിരുന്ന എന്‍ ശ്രീനിവാസന്റെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. അന്ന് എനിക്ക് 5 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിച്ചു. അതിന് ശേഷം ഒന്നും ലഭിച്ചിട്ടില്ല. 

ഇപ്പോഴത്തെ നിയമത്തെ അപ്‌ഡേറ്റ് ചെയ്യാനാണ് എന്റെ ശ്രമം. അത് മത്സര ഫലം നിര്‍ണയിക്കുന്നത് കുറച്ചു കൂടി എളുപ്പമാകുമെന്ന് ജയദേവന്‍ പറയുന്നു. ജയദേവന് പ്രതിഫലം ലഭിച്ചില്ലെന്ന വിഷയം ബിസിസിഐയിലെ ഉന്നത വൃത്തങ്ങളെ അറിയിക്കുമെന്ന് ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍സിനെ ജനറല്‍ മാനേജര്‍ സബാ കരിം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com