സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കണം, ബിസിസിഐ നിര്‍ദേശം നല്‍കിയതായി ജയേഷ് ജോര്‍ജ്

ടീം തെരഞ്ഞെടുപ്പില്‍ ബിസിസിഐ ഇടപെടില്ലെങ്കിലും സഞ്ജുവിനെ കാര്യവട്ടത്ത് ഓപ്പണറായി പരിഗണിക്കണം എന്ന നിര്‍ദേശം ബിസിസിഐ നല്‍കി
സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കണം, ബിസിസിഐ നിര്‍ദേശം നല്‍കിയതായി ജയേഷ് ജോര്‍ജ്

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ കാര്യവട്ടം ട്വന്റി20യില്‍ സഞ്ജു സാംസണെ ഓപ്പണറായി പരിഗണിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്. ടീം തെരഞ്ഞെടുപ്പില്‍ ബിസിസിഐ ഇടപെടില്ലെങ്കിലും സഞ്ജുവിനെ കാര്യവട്ടത്ത് ഓപ്പണറായി പരിഗണിക്കണം എന്ന നിര്‍ദേശം ബിസിസിഐ നല്‍കിയിട്ടുണ്ടെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു. 

നായകനും, കോച്ചുമാണ് പ്ലേയിങ് ഇലവന്‍ തെരഞ്ഞെടുപ്പില്‍ അന്തിമ തീരുമാനമെടുക്കുക. ശിഖര്‍ ധവാന്റെ വിടവ് നികത്താന്‍ സഞ്ജുവിനാവും എന്നാണ് പ്രതീക്ഷ. കേരളത്തിന് വേണ്ടിയും ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടിയും സഞ്ജു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. എന്റെ സമ്മര്‍ദത്തിന്റെ ഫലമായല്ല, മികവുകൊണ്ടാണ് സഞ്ജു വിന്‍ഡിസിനെതിരെ ടീമിലെത്തിയത് എന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റിനോടാണ് ജയേഷ് ജോര്‍ജിന്റെ പ്രതികരണം. 

ഡിസംബര്‍ എട്ടിനാണ് വിന്‍ഡിസ്-ഇന്ത്യ പരമ്പരയിലെ രണ്ടാം ട്വന്റി20. ധവാന് പകരം ഓപ്പണിങ്ങിലേക്ക് രാഹുലിനെ കൊണ്ടുവരാനാണ് സാധ്യത കൂടുതലും. പ്ലേയിങ് ഇലവനില്‍ തന്നെ സഞ്ജുവിനെ ഉള്‍പ്പെടുത്തുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. സഞ്ജുവിനെ ഒപ്പണറായി പരിഗണിക്കണം എന്ന് സഞ്ജുവിന്റെ മുന്‍ പരിശീലകന്‍ ബിജു ജോര്‍ജും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടും ഒരു കളിയിലും സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത് വിവാദമായിരുന്നു. ഒരു കളിയില്‍ പോലും ഇറക്കാതെ തൊട്ടടുത്ത് വന്ന ടൂര്‍ണമെന്റില്‍ സഞ്ജുവിന്റെ പേര് വെട്ടി. എന്നാല്‍ ധവാന് പരിക്കേറ്റതോടെ സഞ്ജുവിന് ടീമിലേക്ക് വീണ്ടും ഭാഗ്യം തേടിയെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com