കോഹ് ലിയുടെ നേതൃത്വത്തിലെ ഫീല്‍ഡിങ് പിഴവുകള്‍; 'കൈവിട്ട കളിയില്‍' വിമര്‍ശനവുമായി യുവരാജ് സിങ്‌

വൈകിയാണ് യുവതാരങ്ങളില്‍ നിന്നും പന്തിലേക്കുള്ള പ്രതികരണം എത്തുന്നത്. കൂടുതല്‍ കളിക്കുന്നതിന്റെ ഫലമാണോ?
കോഹ് ലിയുടെ നേതൃത്വത്തിലെ ഫീല്‍ഡിങ് പിഴവുകള്‍; 'കൈവിട്ട കളിയില്‍' വിമര്‍ശനവുമായി യുവരാജ് സിങ്‌

ട്വന്റി20യില്‍ ചെയ്‌സ് ചെയ്യുന്നതിലെ മികവ് ഇന്ത്യന്‍ സംഘം ഒരിക്കല്‍ കൂടി പുറത്തെടുത്തു. 200ന് അപ്പുറമുള്ള വിജയ ലക്ഷ്യവും എളുപ്പം മറികടക്കുന്ന ഇന്ത്യന്‍ സംഘത്തെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നതിന് ഇടയില്‍ വിമര്‍ശനവുമായി എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. 

ഫീല്‍ഡിങ്ങിലെ ഇന്ത്യന്‍ കളിക്കാരുടെ താളപ്പിഴകളാണ് യുവിയെ അസ്വസ്ഥനാക്കുന്നത്. ഫീല്‍ഡിലെ പിഴവുകള്‍ക്ക് നേതൃത്വം നല്‍കിയതാവട്ടെ നായകന്‍ കോഹ് ലി തന്നെയും. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി രോഹിത്തും, വാഷിങ്ടണ്‍ സുന്ദറും വിന്‍ഡിസ് ബാറ്റ്‌സ്മാന്മാര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ അവസരം നല്‍കിയിരുന്നു. 

ഫീല്‍ഡിങ്ങില്‍ മോശം പ്രകടനമാണ് ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് വരുന്നത്. വൈകിയാണ് യുവതാരങ്ങളില്‍ നിന്നും പന്തിലേക്കുള്ള പ്രതികരണം എത്തുന്നത്. കൂടുതല്‍ കളിക്കുന്നതിന്റെ ഫലമാണോ എന്നും യുവി ട്വിറ്ററില്‍ കുറിച്ചു. 

16ാം ഓവറിലാണ് വാഷിങ്ടണ്‍ സുന്ദര്‍ ഹെറ്റ്മയറിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത്. ഈ സമയം 44 റണ്‍സില്‍ നില്‍ക്കുകയായിരുന്നു ഹെറ്റ്മയര്‍. വീണ്ടും ജീവന്‍ ലഭിച്ചതോടെ അര്‍ധശതകം കുറിച്ചാണ് താരം മടങ്ങിയത്. അതേ ഓവറില്‍ തന്നെ പൊള്ളാര്‍ഡിനെ പുറത്താക്കാനുള്ള അവസരം രോഹിത് നഷ്ടപ്പെടുത്തി. 24 റണ്‍സില്‍ നില്‍ക്കുകയായിരുന്നു പൊള്ളാര്‍ഡ് ആ സമയം. 19 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയാണ് പൊള്ളാര്‍ഡ് പിന്നെ മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com