ധോനിക്കുള്ള കോഹ് ലിയുടെ സന്ദേശം റെക്കോര്‍ഡിട്ടു, ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത് ഇത്‌

2019ല്‍ കായിക മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈറലായ ട്വീറ്റ് ഏതാണ്?
ധോനിക്കുള്ള കോഹ് ലിയുടെ സന്ദേശം റെക്കോര്‍ഡിട്ടു, ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത് ഇത്‌

2019ല്‍ കായിക മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈറലായ ട്വീറ്റ് ഏതാണ്...ആരാധകരുടെ മനസിലേക്ക് കായിക താരങ്ങളുടേയും, ടീമുകളുടേതുമായി ഒരു കുന്ന് ട്വീറ്റുകള്‍ മനസിലേക്കെത്തുന്നുണ്ടാവും. ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ട്വിറ്റര്‍ ഇന്ത്യ. ധോനിയെ കുറിച്ചുള്ള കോഹ് ലിയുടെ ട്വീറ്റ് ആണ് അത്...

ധോനിക്ക് ജന്മദിനാശംസ നേര്‍ന്ന് കോഹ് ലി ചെയ്ത ട്വീറ്റാണ് 2019ല്‍ കായികം വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടത്. വിശ്വാസം, ബഹുമാനം എന്നതിന്റെ അര്‍ഥം വളരെ കുറച്ച് പേര്‍ക്കു മാത്രമാകും മനസിലാക്കാന്‍ സാധിക്കുക. ഇത്രയും വര്‍ഷം അതേ തോതില്‍ നിങ്ങളുമായി സൗഹൃദം നിലനിര്‍ത്താന്‍ സാധിച്ചത് എന്നെ സന്തോഷിപ്പിക്കുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങള്‍ മുതിര്‍ന്ന സഹോദരനാണ്...മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ, നിങ്ങള്‍ എപ്പോഴും എന്റെ നായകനായിരിക്കും, ഇങ്ങനെയാണ് കോഹ് ലി അന്ന് ധോനിക്ക് ജന്മദിനാശംസ നേര്‍ന്ന് ട്വിറ്ററില്‍ കുറിച്ചത്.

നാല് ലക്ഷം ലൈക്കും, 45,817 റീട്വീറ്റുകളുമാണ് കോഹ് ലിയുടെ ആ ട്വീറ്റിന് ലഭിച്ചത്. സിനിമ മേഖലയില്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റുകള്‍ ലഭിച്ചത് ബിഗിലിനെ കുറിച്ചുള്ള വിജയിയുടെ ട്വീറ്റിനാണ്. റീട്വീറ്റുകളില്‍ ഏറ്റവും കൂടുതല്‍ കമന്റുകള്‍ ലഭിച്ചതും വിജയിയുടെ ഈ ട്വീറ്റിനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com