ടീമുകള്‍ റിലീസ് ചെയ്ത മൂന്ന് താരങ്ങള്‍, അവര്‍ ഫ്രാഞ്ചൈസികളെ വേട്ടയാടിയപ്പോള്‍ 

ടീമിനെ നായകനായി നയിച്ച രണ്ടാമത്തെ സീസണില്‍ സണ്‍റൈസേഴ്‌സിനെ വാര്‍ണര്‍ കിരീടത്തിലേക്കും എത്തിച്ചു
ടീമുകള്‍ റിലീസ് ചെയ്ത മൂന്ന് താരങ്ങള്‍, അവര്‍ ഫ്രാഞ്ചൈസികളെ വേട്ടയാടിയപ്പോള്‍ 

ങ്ങള്‍ റിലീസ് ചെയ്ത കളിക്കാര്‍ ആ സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നത് ഏതൊരു ടീമിനും കടുത്ത നിരാശ നല്‍കുന്നതാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലും അത്തരം സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. അങ്ങനെ, ആരാധകര്‍ക്ക് മറക്കാനാവാത്ത മൂന്ന് റിലീസുകളും, റിലീസ് ചെയ്യപ്പെട്ട താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങളും ഇവയാണ്...

ഡേവിഡ് വാര്‍ണര്‍ 

2014ല്‍ ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെ ഒരു താരത്തേയും നിലനിര്‍ത്താന്‍ തയ്യാറാവാതെയാണ് ഡല്‍ഹി എല്ലാവരേയും ഞെട്ടിച്ചത്. തൊട്ടടുത്ത സീസണില്‍ 16 ഇന്നിങ്‌സില്‍ നിന്നും വാര്‍ണര്‍ 410 റണ്‍സ് നേടിയിരുന്നു. ഡല്‍ഹി റിലീസ് ചെയ്തതോടെ 2014 ലേലത്തില്‍ 5.5 കോടി രൂപയ്ക്ക് വാര്‍ണറെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. 

തൊട്ടടുത്ത സീസണില്‍ 14 കളിയില്‍ നിന്ന് 528 റണ്‍സാണ് വാര്‍ണര്‍ വാരിക്കൂട്ടിയത്. ടീമിനെ നായകനായി നയിച്ച രണ്ടാമത്തെ സീസണില്‍ സണ്‍റൈസേഴ്‌സിനെ വാര്‍ണര്‍ കിരീടത്തിലേക്കും എത്തിച്ചു. ആ സീസണില്‍ 848 റണ്‍സാണ് വാര്‍ണര്‍ സ്‌കോര്‍ ചെയ്തത്. 2017ലും 2019ലും 600 റണ്‍സ് പിന്നിട്ടു വാര്‍ണറുടെ റണ്‍ ശേഖരം. 2014ല്‍ വാര്‍ണറെ വിടാനുള്ള ഡല്‍ഹിയുടെ തീരുമാനം തെറ്റായിരുന്നു എന്ന് വ്യക്തം. 

ക്രിസ് ഗെയ്ല്‍ 

സൗരവ് ഗാംഗുലി, ക്രിസ് ഗെയ്ല്‍ എന്നിവരെ റിലീസ് ചെയ്യാനായിരുന്നു 2011ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തീരുമാനം. രണ്ട് പേരേയും ലേലത്തില്‍ വാങ്ങാന്‍ ടീമുകള്‍ തയ്യാറായില്ല. എന്നാല്‍ ഗാംഗുലിയെ പുനെ വാരിയേഴ്‌സ് ടീമിലെത്തിച്ചു. ക്രിസ് ഗെയ്ല്‍ ആര്‍സിബിയിലേക്കും. 

സീസണ്‍ മധ്യത്തോടെ ടീമിനൊപ്പം ചേര്‍ന്ന ഗെയ്ല്‍ തന്റെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 55 പന്തില്‍ അടിച്ചെടുത്തത് 102 റണ്‍സ്. തന്റെ റിലീസ് ചെയ്തതിനുള്ള മറുപടി കൂടി ഗെയ്ല്‍ അവിടെ കൊല്‍ക്കത്തയ്ക്ക് നല്‍കി. 12 ഇന്നിങ്‌സില്‍ നിന്ന് അവിടെ 608 റണ്‍സാണ് ഗെയ്ല്‍ സ്‌കോര്‍ ചെയ്തത്.സ്‌ട്രൈക്ക് റേറ്റ് 183.13. ആ സീസണില്‍ കൊച്ചി തസ്‌ക്കേഴ്‌സിനെതിരെ ഒരോവറില്‍ ഗെയ്ല്‍ 37 റണ്‍സും അടിച്ചെടുത്തിരുന്നു. 

ഇമ്രാന്‍ താഹിര്‍ 

ഐപിഎല്‍ 2017ന്റെ ലേലത്തിന്റെ സമം സമയം ഒന്നാം നമ്പര്‍ ട്വന്റി20 ബൗളറായിട്ടാണ് താഹിര്‍ എത്തിയത്. പക്ഷേ, ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത താഹിറിനെ സ്വന്തമാക്കാന്‍ ആരും തയ്യാറായില്ല. എന്നാല്‍ പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് പകരക്കാരനായി താഹിറിനെ പുനെ സ്വന്തമാക്കി. 18 വിക്കറ്റാണ് താഹിര്‍ ആ സീസണില്‍ വീഴ്ത്തിയത്. തൊട്ടടുത്ത സീസണില്‍ ലെഗ് സ്പിന്നറെ തേടി ചെന്നൈയുമെത്തി. 

2018 സീസണില്‍ താഹിറിന് വേണ്ട അവസരം ലഭിച്ചില്ല. പക്ഷേ 2019ല്‍ 26 വിക്കറ്റാണ് താഹിര്‍ വീഴ്ത്തിയത്. നാല്‍പ്പതാം വയസില്‍ ഐപിഎല്‍ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി. ചെന്നൈയുടെ വിജയത്തില്‍ താഹിറിന്റെ കളി നിര്‍ണായകമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com