2019ല്‍ ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞ കായിക താരം? സൂപ്പര്‍ താരങ്ങള്‍ ടോപ് 10ല്‍ പോലുമില്ല

ആരാധകര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ കൊട്ടിഘോഷിക്കപ്പെടുന്ന വ്യക്തിത്വങ്ങളെയല്ല...
2019ല്‍ ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞ കായിക താരം? സൂപ്പര്‍ താരങ്ങള്‍ ടോപ് 10ല്‍ പോലുമില്ല

ധോനിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ കത്തി നിന്ന വര്‍ഷമാണ് 2019. കോഹ് ലിയാണെങ്കില്‍ റെക്കോര്‍ഡുകള്‍ ഓരോന്നായി തന്റെ പേരിലേക്ക് ചേര്‍ത്ത് റണ്‍വേട്ട തുടര്‍ന്ന വര്‍ഷം...പക്ഷേ ആരാധകര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ കൊട്ടിഘോഷിക്കപ്പെടുന്ന വ്യക്തിത്വങ്ങളെയല്ല...ക്രിക്കറ്റില്‍ നിന്ന് ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് സിങ്ങിനെയാണ് ഇന്റര്‍നെറ്റില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. 

2019ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ കായിക താരമാണ് യുവി. 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്നതായി ഈ വര്‍ഷം ജൂണിലാണ് യുവി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് മാറി നിന്നെങ്കിലും, ഗ്ലോബല്‍ ട്വന്റി20 ലീഗിലും, കാനഡ, അബുദാബി ടി10 ലീഗുകളിലും യുവി നിറഞ്ഞു. 

കരിയറിന്റെ അവസാന ഘട്ടങ്ങളില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ യുവി നിരാശ പ്രകടമാക്കിയിരുന്നു. ബിസിസിഐക്കെതിരേയും, സെലക്ടര്‍മാര്‍ക്കെതിരേയും, നായകന്‍ കോഹ് ലിക്കെതിരെ തന്നേയും യുവി പ്രതികരണങ്ങളുമായെത്തി. ഇതെല്ലാം ആരാധകരെ യുവിക്ക് പിന്നാലെ പോവാന്‍ പ്രേരിപ്പിച്ചു. 

2019ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിത്വം ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അഭിനന്ദന്‍ വര്‍ത്തമാനാണ്. രണ്ടാം സ്ഥാനത്ത് ലതാ മങ്കേഷ്‌കര്‍. മൂന്നാമത് യുവരാജ് സിങ്. ആറാം സ്ഥാനത്തുള്ള റിഷഭ് പന്താണ് കായിക മേഖലയില്‍ നിന്ന് ടോപ് 10ല്‍ ഇടംപിടിച്ച മറ്റൊരു കായിക താരം. കോഹ് ലിയും ധോനിയും ടോപ് 10ല്‍ ഇടംപിടിച്ചില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com