രഞ്ജി ട്രോഫി ഫൈനല്‍; സൗരാഷ്ട്രക്കെതിരെ കളി വരുതിയില്‍ നിര്‍ത്തി വിദര്‍ഭ

രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രക്കെതിരെ പിടിമുറുക്കി വിദര്‍ഭ
രഞ്ജി ട്രോഫി ഫൈനല്‍; സൗരാഷ്ട്രക്കെതിരെ കളി വരുതിയില്‍ നിര്‍ത്തി വിദര്‍ഭ

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രക്കെതിരെ പിടിമുറുക്കി വിദര്‍ഭ. ഒന്നാം ഇന്നിങ്‌സില്‍ 312 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയ വിദര്‍ഭയ്‌ക്കെതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സൗരാഷ്ട്ര അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ കൈയിലിരിക്കെ വിദര്‍ഭയുടെ സ്‌കോറിനൊപ്പമെത്താന്‍ സൗരാഷ്ട്രക്ക് 154 റണ്‍സ് കൂടി വേണം.

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ആദിത്യ സര്‍വതെയുടെ മികച്ച ബൗളിങ്ങാണ് സൗരാഷ്ട്രയെ വെട്ടിലാക്കിയത്. വിശ്വസ്ത താരം ചേതേശ്വര്‍ പൂജാരയെ കേവലം ഒറ്റ റണ്ണില്‍ പുറത്താക്കിയതും സര്‍വതെയാണ്. കളി നിര്‍ത്തുമ്പോള്‍ 87 റണ്‍സുമായി ഓപണര്‍ സ്‌നെല്‍ പട്ടേലും 16 റണ്‍സുമായി പ്രേരക് മന്‍കദ് എന്നിവരാണ് ക്രീസില്‍. 

നേരത്തെ കൂട്ടത്തതകര്‍ച്ചയെ നേരിട്ട വിദര്‍ഭയെ വാലറ്റത്ത് അര്‍ധ സെഞ്ച്വറിയുമായി പൊരുതിയ കര്‍ണെവറാണ്. താരം 73 റണ്‍സുമായി പുറത്താകാതെ നിന്നു. സൗരാഷ്ട്രക്കായി ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com