എന്തുകൊണ്ട് കാര്‍ത്തിക് ആ സിംഗിള്‍ എടുത്തില്ല? ഇന്ത്യക്കായി കളിക്കാനുള്ള അര്‍ഹത അതോടെ കാര്‍ത്തിക്കിന് ഇല്ലാതായെന്ന് ആരാധകര്‍

ഒടുവില്‍ നാല് പന്തില്‍ നിന്നും ജയിക്കാന്‍ 14 റണ്‍സ് വേണമെന്നിരിക്കെ സിംഗിള്‍ എടുക്കാന്‍ അവസരം ഉണ്ടായിട്ടും കാര്‍ത്തിക് തയ്യാറായില്ല
എന്തുകൊണ്ട് കാര്‍ത്തിക് ആ സിംഗിള്‍ എടുത്തില്ല? ഇന്ത്യക്കായി കളിക്കാനുള്ള അര്‍ഹത അതോടെ കാര്‍ത്തിക്കിന് ഇല്ലാതായെന്ന് ആരാധകര്‍

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഇന്ത്യയെ ജയത്തിന് അരികീലേക്കെത്തിക്കാന്‍ ദിനേശ് കാര്‍ത്തിക്കിനും, ക്രുനാല്‍ പാണ്ഡ്യക്കുമായി. ധോനിയുടെ സ്റ്റംപിങ് മുതല്‍ തകര്‍ത്തടിച്ച് ബാറ്റ് വീശീയ ഇന്ത്യന്‍ താരങ്ങള്‍ വരെ, തോല്‍വി നേരിട്ടെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്തി. എന്നാല്‍ അവസാന ഓവറിലെ കാര്‍ത്തിക്കിന്റെ നീക്കത്തിനെതിരെ ക്ഷമിക്കാന്‍ ആരാധകര്‍ തയ്യാറല്ല. 

ഓരോ ബോളിലും റണ്‍സ് കണ്ടെത്തി ഇന്ത്യയെ ജയത്തിലേക്കെത്തിക്കുവാനാണ് ക്രുനാലും, കാര്‍ത്തിക്കും ശ്രമിച്ചത്. ഒടുവില്‍ നാല് പന്തില്‍ നിന്നും ജയിക്കാന്‍ 14 റണ്‍സ് വേണമെന്നിരിക്കെ സിംഗിള്‍ എടുക്കാന്‍ അവസരം ഉണ്ടായിട്ടും കാര്‍ത്തിക് തയ്യാറായില്ല. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും ക്രുനാല്‍ റണ്‍സിനായി ഓടിയെങ്കിലും കാര്‍ത്തിക് തിരിച്ചയച്ചു. 

നാല് സിക്‌സാണ് കാര്‍ത്തിക്കിന്റെ ഇന്നിങ്‌സില്‍ നിന്നും പിറന്നത്. ക്രുനാല്‍ രണ്ട് ഫോറും രണ്ട് സിക്‌സും പറത്തിയിരുന്നു. അവസാന ഓവറിലെ ആദ്യ നാല് ബോളുകളില്‍ ബിഗ് ഷോട്ട് ഉതിര്‍ക്കാന്‍ കാര്‍ത്തിക്കിനായില്ല. 2,0,2,1 എന്നിങ്ങനെയായിരുന്നു അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ കാര്‍ത്തിക് ഇന്ത്യക്കായി നേടിയത്. 

അവസാന പന്തില്‍ സിക്‌സ് പറത്തിയെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. ക്രിക്കറ്റില്‍ ഓരോ റണ്‍സും വിലപ്പെട്ടതാണ്. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള താരത്തിന് കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്നതിനുള്ള പ്രാഗത്ഭ്യവും ഉണ്ടെന്നിരിക്കെ കാര്‍ത്തിക്കിന്റെ ഭാഗത്ത് നിന്നുമുണ്ടായ നീക്കത്തെ വിമര്‍ശിക്കുകയാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com