ഓസീസിനെതിരായ പരമ്പര; രോഹിത് ശര്‍മയെ ഒഴിവാക്കിയേക്കും, ലോക കപ്പിന് വേണ്ട പരീക്ഷണങ്ങള്‍ തുടരും

അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി20യുമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്
ഓസീസിനെതിരായ പരമ്പര; രോഹിത് ശര്‍മയെ ഒഴിവാക്കിയേക്കും, ലോക കപ്പിന് വേണ്ട പരീക്ഷണങ്ങള്‍ തുടരും

ലോക കപ്പിന് മുന്‍പ് ഏഴ് രാജ്യാന്തര ഏകദിന മത്സരങ്ങളാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അതില്‍ പ്രധാനപ്പെട്ടതാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.  

അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി20യുമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്. ഓസ്‌ട്രേലിയന്‍, കീവീസ് പര്യടനങ്ങളില്‍ കളിച്ച രോഹിത്തിന് വിശ്രമം അനിവാര്യമാണ് എന്ന നിലയിലാണ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ന്യൂസിലാന്‍ഡ് പരമ്പരയില്‍ അവസാന രണ്ട് ഏകദിനങ്ങളിലും, മൂന്ന് ട്വന്റി20യിലും കോഹ് ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത്താണ് ടീമിനെ നയിച്ചത്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ കോഹ് ലി മടങ്ങിയെത്തും. കളിക്കാരുടെ ജോലിഭാരം ടീം മാനേജ്‌മെന്റും സെലക്ഷന്‍ കമ്മിറ്റിയും പരിഗണിക്കുന്നുണ്ട്. ഐപിഎല്ലിന്റെ സമയത്തെ കളിക്കാരുടെ ജോലിഭാരവും പരിശോധിക്കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയും പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലേക്ക് ഭൂമ്രയും തിരിച്ചെത്തും. 

ഓസീസ്, കീവീസ് ഏകദിന പരമ്പരകളില്‍ ഭൂമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. കെ.എല്‍.രാഹുല്‍, അജങ്ക്യാ രഹാനെ എന്നിവര്‍ക്ക് ലോക കപ്പ് മുന്നില്‍ കണ്ട് സെലക്ടര്‍മാര്‍ ഒരവസരം കൂടി നല്‍കി ഓസീസിനെതിരെ കളിപ്പിച്ചേക്കും. മുതിര്‍ന്ന താരങ്ങള്‍ക്ക് ഓസ്്‌ട്രേലിയയ്‌ക്കെതിരെ വിശ്രമം അനുവദിച്ച് പകരം, പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, പ്രിയങ്ക പഞ്ചല്‍ എന്നിവരെ കളിപ്പിക്കണം എന്ന് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com