ആ ബാറ്റില്‍ നോക്കിയാല്‍ മാറ്റമറിയാം, ടെക്‌നിക്കുകളും നോക്കണം; ധോനിയുടെ രഹസ്യ ചേരുവകള്‍ വെളിപ്പെടുത്തുന്നു

ബൗളര്‍മാര്‍ ധോനിയുടെ പോരായ്മ എന്ന് പറഞ്ഞ് ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ശക്തി വര്‍ധിപ്പിച്ചു
ആ ബാറ്റില്‍ നോക്കിയാല്‍ മാറ്റമറിയാം, ടെക്‌നിക്കുകളും നോക്കണം; ധോനിയുടെ രഹസ്യ ചേരുവകള്‍ വെളിപ്പെടുത്തുന്നു

2019ല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചാണ് ധോനി തുടങ്ങിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ജയത്തിലേക്ക് ഇന്ത്യയെ നയിച്ചത് ധോനിയുടെ മൂന്ന് നിര്‍ണായക ഇന്നിങ്‌സുകളാണ്. 2018ല്‍ കരിയറിലെ ഏറ്റവും മോശം ഫോമില്‍ കളിച്ച താരം 2019ന്റെ തുടക്കത്തില്‍ തന്നെ എല്ലാവരേയും ഞെട്ടിച്ചു. അതിന് പിന്നിലെ കാരണങ്ങളാണ് ധോനിയുടെ മാനേജ്‌മെന്റിനോട് അടുത്ത വൃത്തങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

ബാറ്റിങ്ങിലെ തന്റെ ശക്തികേന്ദ്രങ്ങളില്‍ അവയ്ക്ക് ഇണങ്ങുന്ന വിധം മാറ്റം വരുത്തി. ബൗളര്‍മാര്‍ ധോനിയുടെ പോരായ്മ എന്ന് പറഞ്ഞ് ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ശക്തി വര്‍ധിപ്പിച്ചു. ഇതാണ് ഓസീസ് പര്യടനത്തിലെ ധോനിയുടെ ബാറ്റിങ് മികവിന് പിന്നിലെ രഹസ്യം എന്നാണ് ധോനിയുടെ മാനേജ്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇഷ്ടപ്പെട്ട ഷോട്ട് എടുക്കുമ്പോള്‍ പന്തിന് പിന്നില്‍ ബാറ്റിന്റെ മരത്തിന്റെ കൂടുതല്‍ ഭാഗം വരണം. താഴ്ഭാഗത്ത് ബാറ്റില്‍ ഈ തടി കൂടുതല്‍ വരുന്നത് ഷോട്ട് ഉതിര്‍ക്കുമ്പോള്‍ കൂടുതല്‍ പവര്‍ തരും. സ്പാര്‍ട്ടന്‍ ബ്രാന്‍ഡിലെ ബാറ്റായിരുന്നു ധോനി ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2018 ഏഷ്യാ കപ്പിലേക്ക് എത്തിയപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയ ബാറ്റായി ധോനിയുടെ കൈകളില്‍. 

ബാറ്റ്‌സ്മാന്‍ നിലയുറപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ ബൗളര്‍ മറ്റെന്തെങ്കിലും പ്ലാനുമായിട്ടാവും വരുന്നത്. അതിനെ നേരിടാന്‍ ബാറ്റ്‌സ്മാന്റെ പക്കലും പുതിയ പ്ലാന്‍ വേണം. അതല്ലെങ്കില്‍ ഒരു പ്രത്യേക ഷോട്ട് കളിക്കുന്നതില്‍ മികവ് കാണിക്കാനാവണം. ഓരോ വിക്കറ്റിലും ഇത് വ്യത്യസ്തമായിരിക്കും. ഓരോ രാജ്യത്തെത്തുമ്പോഴും മാറ്റം വരും. ഇന്ത്യയില്‍ കളിക്കുമ്പോള്‍ കട്ടികൂടിയ ബാറ്റാണ് ഉപയോഗിക്കുക. 

ഇന്ത്യയിലെ വേഗം കുറഞ്ഞ വിക്കറ്റില്‍ കനം കൂടിയ ബാറ്റ് വേണം. വേഗം കൂടിയ വിക്കറ്റില്‍ കനം കുറഞ്ഞ ബാറ്റും, ഇത് ഷോട്ടുതിര്‍ക്കുന്നതിലെ ടൈമിങ്ങില്‍ ഗുണം ചെയ്യും. ധോനിയുടെ ബാറ്റിന്റെ ഭാരം 1150ഗ്രാമിന് അടുത്താണെന്ന് ധോനിയുടെ ബാറ്റിങ് ബ്രാന്‍ഡായ ബിഎഎസിന്റെ പാര്‍ട്ണര്‍ അശ്വിനി കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com